Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യനിരോധനം ഏർപ്പെടുത്തില്ല; കള്ളുഷാപ്പുകൾ മെയ് 13ന് തുറക്കും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്താൻ സർക്കാറിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകരുടെ കഴിഞ്ഞ ദിവസത്തെ ചോദ്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ ഇപ്പോൾ തുറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, കള്ളുഷാപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. മെയ് 13 മുതലാണ് കള്ളുഷാപ്പുകൾ തുറക്കുക. കള്ളുചെത്ത് തൊഴിലാളികൾക്ക് നേരത്തെ തന്നെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
