Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാതയോര മദ്യനിരോധനം: കേരളത്തിന് ഇളവില്ല- സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് കേരളത്തിന് ഇളവ് നൽകാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തവ്. കേരളത്തിെൻറ ഹരജി കാലഹരണപ്പെട്ടതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതേ സമയം, ആൻഡമാനും, അരുണാചൽ പ്രദേശിനും കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.
പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന് മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് കേരളം സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
Next Story
