Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെസ്സി വരും, മലപ്പുറം...

മെസ്സി വരും, മലപ്പുറം സ്റ്റേഡിയത്തിൽ പന്തുതട്ടും; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ

text_fields
bookmark_border
മെസ്സി വരും, മലപ്പുറം സ്റ്റേഡിയത്തിൽ പന്തുതട്ടും; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ
cancel

തിരുവനന്തപുരം: അർജൻീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി മലപ്പുറത്തിന്റെ മണ്ണിൽ പന്തുതട്ടുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ഫുട്ബാൾ ടീം സൗഹൃദ മത്സരം കളിക്കാൻ അടുത്ത വർഷം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

എന്നാൽ ടീമിനൊപ്പം സാക്ഷാൽ ലയണൽ െമസ്സി വരുമെന്നും മലപ്പുറം സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരമായി സൗഹൃദപോരാട്ടം നടത്താനാണ് ആലോചനയെന്നും മന്ത്രി ഇന്ന് വ്യക്തമാക്കി. ലോകകപ്പ് ജയിച്ച അർജൻറീന ടീമംഗങ്ങൾ മുഴുവൻ കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിർമാണത്തിലിരിക്കുന്ന മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ പണി അപ്പോഴേക്കും പൂർത്തിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വ്യാ​ഴാഴ്ച അർജന്‍റീന ദേശീയ ടീമിന്‍റെ ഇന്‍റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസുമായി കായികമന്ത്രി വി. അബ്ദുറഹ്മാന്‍ ഓൺലൈനായി നടത്തിയ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത് സംബന്ധിച്ച് ഔദ്യോഗി സ്ഥിരീകരണം മന്ത്രി ഫെയ്സ് ബുക്കിലൂടെ നൽകിയത്.


മന്ത്രി വി. അബ്ദുറഹിമാന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ലയണൽ മെസ്സി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകകപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബാൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

അർജൻ്റിന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറിൽ കളിക്കാൻ സന്നദ്ധത അർജന്റീന അറിയിച്ചു.

ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജന്റീന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോൾ മുതൽ നമ്മുടെ ആളുകൾ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.

അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ. എ.എസ്.കെ.എഫ്.എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaLionel MessiFootball NewsMalappuram NewsSports News
News Summary - Lionel Messi will play in Malappuram; The match will be held as the inauguration of the stadium
Next Story