Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമമത ബാനർജി 1996ലെ...

മമത ബാനർജി 1996ലെ വി.എസ്. അച്യുതാനന്ദനെ മാതൃകയാക്കണം -ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരി

text_fields
bookmark_border
Mamata Banerjee, Suvendu Adhikari
cancel

കൊൽക്കത്ത: നന്ദിഗ്രാമിൽ തോൽവി ഏറ്റുവാങ്ങി​യ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂരിൽ മത്സരിക്കുന്നതിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും മമതയുടെ മുൻ സഹപ്രവർത്തകനുമായ സുവേന്ദു അധികാരി. 1996ലെ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത്​ പരാജയപ്പെട്ട വി.എസ്. അച്യുതാനന്ദനെ ഉദാഹരിച്ചാണ്​ സുവേന്ദു വിമർശനം ഉന്നിയിച്ചത്​.

''ധാർമികമായി മമത മുഖ്യമന്ത്രി പദത്തിന്​ അർഹയല്ല. അവരുടെ പാർട്ടി വിജയിച്ചെങ്കിലും അവൾ നന്ദിഗ്രാമിലെ ജനങ്ങളാൽ തിരസ്​കരിക്കപ്പെട്ടു. 1996ൽ കേരളത്തിൽ എൽ.ഡി.എഫ്​ വിജയിച്ചു. പക്ഷേ അന്നത്തെ അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന വി.എസ്​ അച്ചുതാനന്ദൻ പരാജയപ്പെട്ടു. പക്ഷേ അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തില്ല. ഇത്​ മാതൃകയാക്കണം'' -സുവേന്ദു ഒരു അഭിമുഖത്തിൽ പറഞ്ഞു.

തൃണമൂലിൽ നിന്നും ബി.ജെ.പിയിലേക്ക്​ കളംമാറിയ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് സുവേ​ന്ദുവി​െൻറ തട്ടകമായ നന്ദിഗ്രാമിൽ​ മമത പോരിനിറങ്ങിയത്​. ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിൽ മമത അടിയറവ്​ പറയുകയായിരുന്നു. മുഖ്യമന്ത്രി പദം ഏറ്റെടുത്തതിനാൽ നിയമപ്രകാരം ആറുമാസത്തിനകം ജനവിധി തേടണമെന്നാണ്​ നിയമം. ഭവാനിപൂർ മണ്ഡലമാണ്​ മമത മത്സരത്തിന്​ തെരഞ്ഞെടുത്തിരിക്കുന്നത്​.

അവിടുത്തെ സിറ്റിങ്​ എം.എൽ.എയായ തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ്​ സോവൻ ദേബ് ചട്ടോപാധ്യായ മമതക്ക്​ മത്സരിക്കാൻ ​വേണ്ടി എം‌എൽ‌എ സ്ഥാനം രാജിവെച്ചിട്ടുണ്ട്​. അതിനാൽ തന്നെ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ്​ ഫലം മമതയേയ​ും തൃണമൂലിനെയും സംബന്ധിച്ച്​ ഏറെ നിർണായകമാകും.ഇവിടെ നിന്ന്​ രാജിവെക്കുന്ന ചട്ടോപാധ്യായ ഖാർദ സീറ്റിൽ മത്സരിക്കുമെന്നാണ്​ സൂചന. ഖാർദയി​ലെ എം.എൽ.എയും തൃണമൂൽ നേതാവുമായ കാജൽ സിൻഹ മരണപ്പെട്ട ഒഴിവിലാണ്​ അവിടെ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanMamata BanerjeeSuvendu Adhikari
News Summary - Like VS Achuthanandan, Mamata Banerjee should have refused to accept CM post -Suvendu Adhikari
Next Story