കൂടത്തില് കേസ് കൂടത്തായിക്ക് സമാനം; 15 വര്ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്
text_fieldsതിരുവനന്തപുരം: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്ക്ക് പിന്നാലെ കൂടത്തില് കുടുംബത്തിലെ മരണങ്ങളുടെ യഥാർഥ ചിത്രവും മറനീക്കി പുറത്തുവന്നു. കരമന കൂടത്തില് കുടുബത്തിലെ ദുരൂഹമരണത്തില് വര്ഷങ്ങള്ക്ക് ശേഷം പ്രതിയായ കാര്യസ്ഥന് അറസ്റ്റിലായതോടെയാണ് ദുരൂഹത ചുരുളഴിഞ്ഞത്. കുടുംബത്തിലെ അവസാന അംഗമായിരുന്ന ജയമാധവന് നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2017ൽ രജിസ്റ്റർ ചെയ്ത ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. ജയമാധവന്നായരുടെ മരണം കൊലപാതകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഫോറന്സിക് റിപ്പോര്ട്ടാണ് കേസില് നിര്ണായ വഴിത്തിരിവായത്. ചോദ്യം ചെയ്യാന് വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രനെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനിൽ, സാജു എന്നീ രണ്ടുപേർ കൂടി കുറ്റകൃത്യത്തിൽ രവീന്ദ്രനെ സഹായിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
2017ലാണ് ജയമാധവന് കൊല്ലപ്പെട്ടത്. കൂടത്തില് തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരവകാശികളായ ഏഴുപേരാണ് പതിനഞ്ച് വര്ഷത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന് നായരുടെ സഹോദരന് വേലുപ്പിള്ളയുടെ മകന് ഉണ്ണികൃഷ്ണന് നായര്, ഗോപിനാഥന് നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന് ജയമാധവന് എന്നിവരാണ് മരിച്ചത്.
ഇവര്ക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കള് ഇഷ്ടദാനമെന്ന പേരില് കാര്യസ്ഥനായ രവീന്ദ്രന് നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തി. ഇതില് സംശയം ഉന്നയിച്ച് ആദ്യം നാട്ടുകാരനായ അനില്കുമാറും പിന്നീട് ബന്ധുവായ പ്രസന്നകുമാരിയമ്മയുമാണ് പരാതികള് നല്കിയത്. വില്പ്പത്രം തയ്യാറാക്കിയത് വ്യാജമായിട്ടാണെന്ന് തുടക്കത്തിലേ കണ്ടെത്തി. ഇഷ്ടദാനമെന്നത് കള്ളമാണെന്നും കാര്യസ്ഥന് വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തതാണെന്നും ഉറപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

