Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചനക്ഷത്ര ഹോട്ടലിൽ ഡി.ജെ പാർട്ടിക്കിടെ മിന്നൽ പരിശോധന

text_fields
bookmark_border
ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചതിന് റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസ്
പഞ്ചനക്ഷത്ര ഹോട്ടലിൽ ഡി.ജെ പാർട്ടിക്കിടെ മിന്നൽ പരിശോധന
cancel

കൊച്ചി: കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിൽ ഡി.ജെ പാർട്ടിക്കിടെ പൊലീസിന്‍റെ മിന്നൽ പരിശോധന. അബ്കാരി ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് പുലർച്ചെ വരെ നീണ്ട ഡി.ജെ പാർട്ടി നടത്തിയതിനും കുട്ടികൾക്ക് മദ്യം നൽകിയതിനും മറ്റു നിയമലംഘനങ്ങൾക്കും ഹോട്ടലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ലഹരി മരുന്ന് ഉപയോഗം കണ്ടെത്താത്തിനാൽ നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ആർ. നിശാന്തിനി ചുമതലയേറ്റതിന് പിന്നാലെയാണ് നടപടി. ഡി.സി.പിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ എ. അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള ‘ഡാൻസാഫ്’ സംഘവും കടവന്ത്ര എസ്.ഐ ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ സാധാരണക്കാരുടെ വേഷത്തിൽ ഡി.ജെ പാർട്ടി നടക്കുന്ന ഹാളിൽ പ്രവേശിച്ചാണ് മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിനെ തുടർന്ന് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബാറുകൾക്കും പബ്ബുകൾക്കും രാത്രി 11 വരെയാണ് ഡി.ജെ പാർട്ടികൾ നടത്താൻ അനുമതിയുള്ളത്. ഇത് ലംഘിച്ച് പുലർച്ചെ മൂന്നു വരെ പാർട്ടി നീണ്ടു. കൂടാതെ 21 വയസ്സിൽ താഴെയുള്ളവർക്കും മദ്യം വിളമ്പിയതായി പരിശോധനയിൽ കണ്ടെത്തി.

ഡി.ജെ പാർട്ടിയിലേക്ക് ആളുകളെ ആകർഷിക്കാൻ മദ്യം വിളമ്പുന്നതിനെക്കുറിച്ച് മുൻകൂട്ടി പരസ്യം നൽകിയതായും വ്യക്തമായി. റെയ്ഡ് നടക്കുമ്പോൾ ബാറിലും ഡി.ജെ പാർട്ടി ഹാളിലുമുണ്ടായിരുന്നവരെയും ഉപഭോക്താക്കളെയും പരിശോധിച്ച ശേഷം വിട്ടയച്ചു. ഹാളിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ല. പാർട്ടിക്ക് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ഹോട്ടലിലെ പ്രധാന രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനും ശേഷമേ ഹോട്ടൽ മാനേജ്‌മെന്റിനോ സംഘാടകർക്കോ എതിരെ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് പൊലീസ് കടക്കൂ.

എക്സൈസ് വകുപ്പിന് അഞ്ചുലക്ഷം രൂപ പ്രത്യേക ഫീസ് നൽകി പുലർച്ചെ മൂന്നു വരെ ബാർ പ്രവർത്തിപ്പിക്കാൻ അനുമതി നേടിയെന്നാണ് ഹോട്ടൽ മാനേജ്മെന്റിന്റെ വാദം. എന്നാൽ, ഇത് ബാർ പ്രവർത്തിപ്പിക്കാൻ മാത്രമുള്ള അനുമതിയാണെന്നും ഡി.ജെ പാർട്ടി നടത്താൻ കഴിയില്ലെന്നുമാണ് പൊലീസ് നിലപാട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lightning strike during DJ party at five-star hotel
Next Story