കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് മിന്നലേറ്റു
text_fieldsകണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നലേറ്റ് രണ്ടു തടവുകാർക്ക് പരിക്ക്. മണിബാലൻ, റി യാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തിരിപ്പാലയിൽ നാല് സ്ത്രീകൾക്ക് മിന്നലേറ്റു
പത്തിരിപ്പാല (പാലക്കാട്): വയലിൽ ജോലിക്കിടെ നാല് വനിത തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. പത്തിരിപ്പാല പനംതൊടി സ്വദേശികളായ സുമതി (36), റീജ (32), സത്യകല (39), പ്രമീള (36) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് നഗരിപുറം തെഞ്ചേരിപാടത്തെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ പണിയെടുക്കുമ്പോഴാണ് സംഭവം. കാലിലും കൈമുട്ടിനും പൊള്ളലേറ്റ പ്രമീളയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പൊള്ളലേറ്റ മറ്റുള്ളവർ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
