റേഷന്‍ കടയില്‍ കലക്ടറുടെ മിന്നല്‍ പരിശോധന
text_fieldsകൊച്ചി: റേഷന്‍ കടയില്‍ എറണാകുളം കലക്ടർ ഡോ. രേണുരാജ് മിന്നല്‍ പരിശോധന നടത്തി. സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലുള്ള എറണാകുളം തോട്ടക്കാട്ട് റോഡിലെ 46-ാം നമ്പര്‍ റേഷന്‍ കടയിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചു.
ധാന്യങ്ങളുടെ വിതരണവും ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനവും വിലയിരുത്തി. റേഷന്‍ കടയിലെ സ്റ്റോക്ക്, റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ഗുണ നിലവാരം, വിലവിവരപ്പട്ടിക എന്നിവയും പരിശോധിച്ചു. വരും ദിവസങ്ങളില്‍ മറ്റ് റേഷന്‍ കടകളിലും പരിശോധന നടത്തും.
സിറ്റി റേഷനിംഗ് ഓഫീസര്‍ ജോസഫ് ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജോസ് ആന്റണി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ടി.പി. സീന, ജില്ലാ പ്രൊജക്ട് മാനേജര്‍ അഖില്‍ ബി. ചന്ദ്രന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

