Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപടക്ക നിർമ്മാണശാലയിലെ...

പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറി; മരണം രണ്ടായി

text_fields
bookmark_border
death
cancel

തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാള്‍ കൂടി മരിച്ചു.

പടക്ക നിർമ്മാണശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. നേരത്തെ ജീവനക്കാരിയായ സുശീല(58) മരിച്ചിരുന്നു.

റബർ തോട്ടത്തിൽ പ്രവർത്തിച്ചിരുന്ന പടക്കനിര്‍മാണശാല ഇടിമിന്നലില്‍ പൊട്ടിത്തെറിക്കുകയായിരു​ന്നു. മരിച്ച സുശീലയുടെ ഭർത്താവ്​ പുറത്തേക്ക്​ ഓടിയതിനാൽ രക്ഷപ്പെട്ടു. ​ ഗുരുതരമായി പരിക്കേറ്റ സൈലസ്​ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു​.

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ലൈസൻസോടെയാണ്​ പടക്ക നിര്‍മാണശാല പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworks factory blastlightning accident
News Summary - lightning accident in fireworks factory one more died
Next Story