വാക്സിൻ ക്ഷാമത്തിന് നേരിയ പരിഹാരം, പക്ഷേ മതിയാകില്ല
text_fieldsകോവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും സംസ്ഥാനത്ത് പ്രതിരോധ കുത്തിവെയ്പ് പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരവെ 48,960 ഡോസുകൾ കൂടിയെത്തി. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസും കോഴിക്കോട് 13,120 ഡോസുമാണുള്ളത്.
ഭാരത് ബയോടെക്കിെൻറ കോവാക്സിനാണിവ. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത് മാർച്ച് എേട്ടാടെ 21 ലക്ഷം ഡോസ് വാക്സിനുകൾ സംസ്ഥാനത്തെത്തുമെന്നാണ്.
ഇതുമായി താരതമ്യം ചെയ്യുേമ്പാൾ ആവശ്യമായതിെൻറ നേരിയ ശതമാനം മാത്രമേ എത്തിയിട്ടുള്ളൂ. ഇതുകൊണ്ടുമാത്രം നിലവിലെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് ആേരാഗ്യവകുപ്പ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.
എന്നാൽ കൂടുതല്‍ ഡോസ് വാക്സിനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇൗ ഉറപ്പിലാണ് സംസ്ഥാനത്തിെൻറ പ്രതീക്ഷ. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പിന് സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം േപ്രാേട്ടാകോൾ പ്രകാരമുള്ളവർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കും മാത്രമായി വാക്സിൻ വിതരണം പരിമിതപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
മുൻഗണനകൾ മറികടന്ന് അനർഹർ വാക്സിൻ സ്വീകരിച്ചതാണ് പല ജില്ലകളിലും വാക്സിൻ വിതരണം തടസ്സപ്പെടാൻ കാരണമായതെന്ന വിലയിരുത്തലിനെ തുടർന്നാണിത്. സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര് വാക്സിന് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
3,65,942 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിന് സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 98,287 മുന്നണിപ്പോരാളികള്‍ക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്സിന് നല്‍കിയിട്ടുണ്ട്.
'തിരക്ക് കൂട്ടേണ്ട, എല്ലാവർക്കുമുണ്ട്'
തിരുവനന്തപുരം: വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും കോവിന്‍ വൈബ്സൈറ്റിലോ (https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാമെന്നും ആരോഗ്യവകുപ്പ്. മുന്‍ഗണനാക്രമമനുസരിച്ച് എല്ലാവര്ക്കും തൊട്ടടുത്ത വാക്സിനേഷന് കേന്ദ്രത്തില്‍നിന്ന് വാക്സിന് ലഭ്യമാകും.
സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി ആയിരത്തോളം കേന്ദ്രങ്ങളില്‍ വാക്സിന് നല്‍കുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ രണ്ടാം ഡോസ് വാക്സിനേഷന് മാർച്ച് അവസാനത്തില്‍ കഴിയുന്നതോടെ ആ സ്ഥാനത്ത് കൂടുതൽ മുതിർന്ന പൗരന്മാർക്കും 45 വയസ്സ് കഴിഞ്ഞ മറ്റ് രോഗബാധിതർക്കും വാക്സിന് എടുക്കാന്‍ സാധിക്കും. വരുംദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗകര്യം ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

