Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ ജില്ലയിൽ നേരിയ...

തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം

text_fields
bookmark_border
earthquike
cancel

പീച്ചി: ജില്ലയിലെ അണക്കെട്ട്​ മേഖലയിൽ നേരിയ ഭൂചലനം. പാണഞ്ചേരി പഞ്ചായത്തിൽ 3.3 തീവ്രതയിലാണ്​ ഭൂചലനം അനുഭവപ്പെട്ടത്​. മൂന്ന്​ സെക്കൻഡിൽ അധികം നീണ്ടുനിന്ന ഭൂചലനത്തിൽ ജനം വീടുവിട്ട്​ ഇറങ്ങിയോടി.

ബുധനാഴ്​ച്ച ഉച്ചക്കുശേഷം 2.41 ഓടെയാണ് ചലനം അനുഭവപ്പെട്ടത്​. ഭൂമിക്കടിയിൽനിന്നും സ്​ഫോടന സമാനമായ വലിയ ശബ്​ദം ഉണ്ടായതായി സ്ഥലവാസികൾ പറഞ്ഞു. പ്രകമ്പനവുമുണ്ടായി. ഇതോടെ വീടികൾക്കകത്തുള്ളവറ പുറത്തേക്കിറങ്ങി ഓടി. പട്ടിക്കാട്​, പീച്ചി, തെക്കേകുളം, പൊടിപ്പാറ, അമ്പലക്കുന്ന്​, ചുവന്നമണ്ണ്​ മേഖലകളിലാണ്​ ഭൂചലനം റിപ്പോർട്ട്​ ചെയ്​തത്​. പീച്ചി കണ്ണാറ ഭാഗത്തെ ചില വീടുകളിലെ കട്ടിലുകളും ഗൃഹോപകരണങ്ങളും ഇളകിയതായും പറയുന്നു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വാഴാനി ഡാമിന്​ സമീപവും ചിമ്മിന്​ ഡാം പ്രദേശമായ പാലപ്പിള്ളി, വലിയകുളം എച്ചിപ്പാറ അടക്കം ഒരു കിലേമീറ്റർ അധികം ചുറ്റളവിൽ ചെറിയ തോതിൽ ഭൂചലനമുണ്ടായി. ഇടിമുഴക്കത്തിന്​ സമാനമായ ശബ്​ദമാണ്​ അവിടെ ഉണ്ടായത്​. ഭൂചലനം ഉണ്ടായ മൂന്നു മേഖലയും ഡാം പ്രദേശമാണ്​. എന്നാൽ ഇത്​ സംബന്ധിച്ച പരിശോധനയും വിശകലനവും ഭൗമശാസ്​ത്രജ്ഞർ നടത്തും. പീച്ചിയിൽ അടക്കം അപുർവ്വമായാണ്​ ഭൂചലനം ഉണ്ടാവുന്നത്. അതേസമയം വടക്കാഞ്ചേരിയിലെ വരവൂരാണ്​ ജില്ലയുടെ ഭൂചലന പ്രഭവ കേന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeThrissur district
News Summary - Light earthquake shakes Thrissur district
Next Story