കേരളത്തെ ആരും പഴിക്കരുത്, ഇതെവിടെയും സംഭവിക്കാം –ആൻഡ്രൂസ്
text_fieldsതിരുവനന്തപുരം: അന്വേഷണത്തിൽ എല്ലാപിന്തുണയും നൽകിയ മലയാളികൾക്ക് ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് നന്ദി പറഞ്ഞു. ഇതിെൻറ പേരിൽ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം.
ലിഗയെ അന്വേഷിക്കുമ്പോൾ ഇതിലേറെ സ്നേഹവും നന്മയുമൊന്നും വേറെ എവിടെനിന്നും ഞങ്ങൾക്ക് പ്രതീക്ഷിക്കാനാകില്ല. അത്രയേറെ പിന്തുണയാണ് കേരളത്തിൽനിന്ന് ലഭിച്ചതെന്നും ആൻഡ്രൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിന് സമീപത്തുള്ളവരോട് ഒരു അഭ്യർഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കണം. പേടിച്ച് മാറിനിൽക്കരുത്. കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിക്കണം -ആൻഡ്രൂസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
