Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശവനിതയെ ബലാത്സംഗം...

വിദേശവനിതയെ ബലാത്സംഗം ചെയ്​ത​ുകൊന്ന രണ്ടുപേർ അറസ്​റ്റിൽ 

text_fields
bookmark_border
വിദേശവനിതയെ ബലാത്സംഗം ചെയ്​ത​ുകൊന്ന രണ്ടുപേർ അറസ്​റ്റിൽ 
cancel

തിരുവനന്തപുരം: ലാത്​വിയൻ സ്വദേശിനിയായ വിദേശവനിതയെ ബലാത്സംഗം ചെയ്​തശേഷം കൊന്ന സംഭവത്തിൽ രണ്ടുപേരുടെ അറസ്​റ്റ്​ പൊലീസ്​ രേഖപ്പെടുത്തി. കോവളത്തിനു​ സമീപം പനത്തുറ സ്വദേശികളും മയക്കുമരുന്ന്​ സംഘാംഗങ്ങളുമായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുടെ അറസ്​റ്റാണ്​ പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്​ച ഉച്ചയോടെ രേഖപ്പെടുത്തിയത്​.  ടൂറിസ്​റ്റ്​ ഗൈഡുകളെന്ന വ്യാജേന വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷമായിരുന്നു കൊലയെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതികളെ പിടികൂടിയതുൾപ്പെടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയോ അന്വേഷ​ണ സംഘാംഗങ്ങളോ തയാറായില്ല. ശാസ്​ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്​ പ്രതികളെ പിടികൂടിയതെന്ന് ഡി.ജി.പി വ്യക്തമാക്കി. 

മാർച്ച്​ 14ന്​ കാണാതായ വിദേശവനിതയുടെ മൃതദേഹം രണ്ടാഴ്​ച മുമ്പാണ്​ കണ്ടെത്തിയത്​. പ്രതികളെക്കുറിച്ച വിവരങ്ങളോ മറ്റ്​ തെളിവുകളോ ഇല്ലാതെയാണ്​ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്​. പിന്നീട്​ സംഭവവവുമായി ബന്ധമുണ്ടെന്ന്​ സംശയിച്ച 12 പേരെ കസ്​റ്റഡിയിൽ വച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്​തതിൽ നിന്നാണ്​ ഉമേഷും ഉദയനും ചേർന്നാണ്​ കുറ്റകൃത്യം നടത്തിയതെന്ന്​ സ്​ഥിരീകരിച്ചത്​. പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടുവെന്നതി​​​​െൻറ പൂര്‍ണ ചിത്രം ലഭിച്ചത്. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന്​ നിർബന്ധിച്ച്​ നൽകൽ തുടങ്ങി നിരവധി വകുപ്പുകളാണ്​ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്​. ഉമേഷ്​ എട്ട്​ മയക്കുമരുന്ന്​ കേസുകൾ ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറ്​ കേസുകളിലും പ്രതികളാണ്​. ഇവർക്ക്​ മറ്റാരെങ്കിലും സഹായങ്ങൾ ലഭ്യമാക്കി​േയാ തുടങ്ങിയതുൾപ്പെടെ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന്​ ഡി.ജി.പി പറഞ്ഞു.  

പോത്തൻകോടിന്​ സമീപ​െത്ത യോഗ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ 14ന്​ കാണാതായ വിദേശവനിത അന്ന് രാവിലെ ഒമ്പ​േതാടെയണ്​ കോവളം ഗ്രോവ് ബീച്ചിലെത്തിയത്​. പനത്തുറ ഭാഗത്ത്​ ഇവരെ കണ്ട പ്രതികള്‍ ടൂറിസ്​റ്റ്​ ഗൈഡെന്ന വ്യാജേന സമീപിച്ച് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ ​െവച്ച്  മയക്കുമരുന്ന് കലർന്ന സിഗരറ്റ്​ നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. പീഡനം തടയുന്നതിനുള്ള ശ്രമത്തിനിടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന്​ ​ആത്മഹത്യ​െയന്ന്​ വരുത്തിത്തീർക്കാൻ അവരുടെ കഴുത്തിൽ സമീപത്തുണ്ടായിരുന്ന വള്ളികൾ കൊണ്ടുകെട്ടി. തുടർന്ന്​ രക്ഷപ്പെട്ട ഇരുവരും എല്ലാദിവസവുമെത്തി സ്​ഥിതിഗതികൾ​ നിരീക്ഷിച്ചിരുന്നു. ഏപ്രിൽ 20ന്​ മൃതദേഹം ക​െണ്ടത്തുകയും പിന്നീട്​ ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തി വിദേശവനിതയുടേത്​ ആണെന്ന്​ സ്​ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയ​േൻറതാണെന്നും പൊലീസ് കണ്ടെത്തി.  കാട്ടില്‍നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും പ്രതികളുടേതാണെന്ന്​ സ്ഥിരീകരിച്ചതോടെയാണ് അറസ്​റ്റിന് വഴിയൊരുങ്ങിയത്. 

അന്വേഷണസംഘത്തിന്​ ബാഡ്​ജ്​ ഒാഫ്​ ഹോണർ നൽകും -ഡി.ജി.പി
തിരുവനന്തപുരം: കോവളം കാണാനെത്തിയ വിദേശയുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ അറസ്​റ്റ്​ ചെയ്ത പ്രത്യേക അന്വേഷണസംഘത്തിന്​ ഡി.ജി.പിയുടെ ബാഡ്​ജ്​ ഒാഫ്​ ​ഒാണർ സമ്മാനിക്കുമെന്ന്​ സംസ്​ഥാന പൊലീസ്​ മേധാവി ലോക്​നാഥ്​ ബെഹ്​റ അറിയിച്ചു. കേരള പൊലീസിന്​ വെല്ലുവിളിനിറഞ്ഞ അന്വേഷണമായിരുന്നു ഇൗ ​േകസ്. ശാസ്​ത്രീയതെളിവുകളുടെ അടിസ്​ഥാനത്തിലാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. ആവശ്യമെങ്കിൽ സംസ്​ഥാനത്തിന്​ പുറത്ത്​ പരിശോധനകൾ നടത്താൻ തയാറാണ്​. 

പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്, ഫോറൻസിക് പരിശോധന, യുവതിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം എന്നിവ േക്രാഡീകരിച്ച് നടത്തിയ അന്വേഷണവും മൃതദേഹം കാണപ്പെട്ട പൊന്തക്കാട്ടിൽനിന്ന്​ ലഭിച്ച തലമുടിയിഴകളെക്കുറിച്ചുള്ള അന്വേഷണത്തിനും ഒടുവിലാണ് കൊലപാതകത്തിന് പിന്നിൽ പ്രദേശവാസികളാണെന്ന്​ കണ്ടെത്തിയത്​. കേരള പോലീസിന് അഭിമാനിക്കാവുന്ന അന്വേഷണമാണ് ഐജി. മനോജ് എബ്രഹാം, സിറ്റി പൊലീസ്​ കമീഷണർ പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്​. അന്വേഷണം നന്നായി നടത്തിയതിൽ അഭിനന്ദിച്ച് തനിക്ക് വിദേശ രാജ്യങ്ങളിൽനിന്നും ഫോൺകോളുകൾ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മാനഭംഗത്തിനിരയായവരുടെ പേരുകൾ മാധ്യമങ്ങൾ വെളിപ്പെടുത്തരുതെന്ന് നിയമമുള്ളതിനാൽ മാധ്യമ പ്രവർത്തകർ വിദേശ യുവതിയുടെ പേര് പരാമർശിക്കുന്നത്​ ഒഴിവാക്കണമെന്ന്​ ബെഹ്റ അഭ്യർഥിച്ചു. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഇത്​ പാലിക്കണം. ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ്​ കമീഷണർ പി. പ്രകാശ്, ഡി.സി.പി  ജയദേവ്, ടെമ്പിൾ തെഫ്​റ്റ്​ സ്​ക്വാഡ്​ ഡിവൈ.എസ്​.പി പി. അജിത്ത്, ഫോർട്ട് അസിസ്​റ്റൻറ് കമീഷണർ ജെ.കെ. ദിനിൽ, കൺേട്രാൾ റൂം അസിസ്​റ്റൻറ് കമീഷണർ വി. സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്​ഥരും ഷാഡോ പൊലീസ്​ സംഘവുമാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. പ്രതിയായ ഉമേഷി​​​െൻറ പേരിൽ സ്​ത്രീപീഡനം, ബാലപീഡനം  ഉൾപ്പെടെ പതിമൂന്നോളം കേസുകൾ നിലവിലുണ്ടെന്നും ഈ കേസുകളെക്കുറിച്ച് കൂടി വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും ഐ.ജി മനോജ്​ എബ്രഹാം പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശവനിതക്ക് കേരളത്തി‍​​െൻറ അന്ത്യാഞ്​ജലി
സഹോദരിയുടെ ശവമഞ്ചത്തിലേക്ക് നിറകണ്ണുകളോടെ നോക്കിനിൽക്കാനെ ഇൽസിക്ക് സാധിച്ചുള്ളൂ. അവസാനം തൈക്കാട് ശാന്തികവാടത്തിലെ കൂട്ടിയിട്ട വിറകിന് മുകളിലേക്ക് ജീവ‍​​െൻറ പാതി എരിഞ്ഞടങ്ങുന്നതും കണ്ട് തോരാത്ത കണ്ണീരുമായി ദൈവത്തി‍​​െൻറ സ്വന്തം നാടും ശാന്തികവാടത്തി‍​​െൻറ പടികളും ഇൽസി ഇറങ്ങി. 

വ്യാഴാഴ‌്ച വൈകീട്ട‌് നാലിന് തൈക്കാട‌് ശാന്തികവാടത്തിൽ നടന്ന സംസ‌്കാരച്ചടങ്ങിൽ ഭർത്താവ‌് ആൻഡ്രൂസ‌്, ലാത്​വിയയിൽനിന്നെത്തിയ ബന്ധുക്കൾ തുടങ്ങിയവർ അ​േന്ത്യാപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുഷ‌്പചക്രം അർപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര സംസ‌്കാര കർമങ്ങൾക്ക‌് നേതൃത്വം നൽകി. സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, കോൺഗ്രസ‌് നേതാവ‌് പന്തളം സുധാകരൻ, അന്വേഷണ സംഘത്തിന‌് മേൽനോട്ടം വഹിക്കുന്ന ഐ.ജി മനോജ‌് എബ്രഹാം, സിറ്റി പൊലീസ‌് കമീഷണർ പി. പ്രകാശ‌് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ബന്ധുക്കൾക്ക‌് മാത്രമാണ‌് അ​േന്ത്യാപചാരം അർപ്പിക്കാൻ അവസരം നൽകിയത‌്. ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുപോയി വീടിനു മുന്നിലെ പൂന്തോട്ടത്തിൽ സൂക്ഷിക്കാനാണ് യുവതിയുടെ ബന്ധുക്കളുടെ തീരുമാനം. വിനോദസഞ്ചാര വകുപ്പാണ‌് സംസ‌്കാരച്ചടങ്ങുകൾക്ക‌് മേൽനോട്ടം വഹിച്ചത‌്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsLiga Murder Case
News Summary - Liga Murder Case: Two Accused Arrested -Kerala News
Next Story