ലിഗയുടെ മരണം: രണ്ടുപേർ കുറ്റം സമ്മതിച്ചു
text_fieldsതിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുളള രണ്ട് പേർ കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. നിലവിൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
പീഡനശ്രമത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടതെന്നാണ് കസ്റ്റഡിയിലുള്ള ഒരാളുടെ മൊഴി. ഇതിന് വിരുദ്ധമായ മൊഴിയാണ് രണ്ടാമൻ നൽകിയിരിക്കുന്നത്. ലീഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്ന മൊഴി രണ്ടാമൻ നൽകിയതായാണ് സൂചന.
മൊഴികളിലെ വൈരുധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ലിഗയുടെ ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനഫലം കൂടി പുറത്ത് വന്നതിന് ശേഷം കേസിൽ തുടർനടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
