Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലി​ഫ്​​റ്റ്​...

ലി​ഫ്​​റ്റ്​ പ്ര​വ​ർ​ത്തി​ച്ചില്ല; അഞ്ചുനില കയറ്റം ഉദ്യോഗസ്​ഥ​െൻറ ജീവനെടുത്തു

text_fields
bookmark_border
ലി​ഫ്​​റ്റ്​ പ്ര​വ​ർ​ത്തി​ച്ചില്ല; അഞ്ചുനില കയറ്റം ഉദ്യോഗസ്​ഥ​െൻറ  ജീവനെടുത്തു
cancel

കോ​​ഴി​​ക്കോ​​ട്​: സി​​വി​​ൽ ​സ്​​​റ്റേ​​ഷ​​നി​​ലെ ലി​​ഫ്​​​റ്റ്​ പ്ര​​വ​​ർ​​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ അ​ഞ്ചു​നി​ല​ക​ൾ ന​ട​ന്നു ക​യ​റി​യ ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി ഡെ​​പ്യൂ​​ട്ടി ക​​ൺ​​ട്രോ​​ള​​ർ രാ​​മ​​പ്ര​​സാ​​ദ്​ ഷെ​​ട്ടി (54) ആ​ണ്​ മ​രി​ച്ച​ത്. കാ​​സ​​ർ​​കോ​​ട്​​ കു​​മ്പ​​ള സ്വ​​ദേ​​ശി​​യാ​​ണ്.
ലി​​ഫ്​​​റ്റ്​ പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന്​ അ​​ഞ്ചാം നി​​ല​​യി​​ലെ ഒാ​​ഫി​​സി​​ലേ​​ക്ക്​ കോ​​ണി ക​​യ​​റി വ​​ന്ന ഇ​​ദ്ദേ​​ഹം കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​പ്പോ​ഴേ​ക്കും മ​​രി​​ച്ചി​​രു​​ന്നു.
പ​​രേ​​ത​​നാ​​യ ഗു​​ണ്ട​​പ്പ ഷെ​​ട്ടി​​യു​​ടെ മ​​ക​​നാ​​ണ്. ഭാ​​ര്യ: ഗീ​​ത കു​​മ്പ​​ള. മ​​ക്ക​​ൾ: വി​​വേ​​ക്​ ഷെ​​ട്ടി മം​​ഗ​ളൂ​രു, ന​​വ​​നീ​​ത്​ ഷെ​​ട്ടി (പ്ല​​സ് ​ടു ​​വി​​ദ്യാ​​ർ​​ഥി), തേ​​ജ​​സ്വി (പ​​ത്താം ക്ലാ​​സ്​ വി​​ദ്യാ​​ർ​​ഥി, കു​​മ്പ​​ള ഗ​​വ. ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്​​​കൂ​​ൾ). സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ദേ​​വ​​ദാ​​സ്​ ഷെ​​ട്ടി, പു​​ഷ്​​​പ​​ല​​ത, ശോ​​ഭ ല​​ക്ഷ്​​​മി, വി​​ദ്യ ല​​ക്ഷ്​​​മി, സീ​​ത ല​​ക്ഷ്​​​മി.

സിവിൽ സ്റ്റേഷനിൽ ലിഫ്റ്റുകൾ നോക്കുകുത്തി; പ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രം
കോഴിക്കോട്​: സിവിൽ സ്​റ്റേഷനി​ൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ അധികൃതർ ആറു ലിഫ്​റ്റ്​ ഏർപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, മൂ​െ​ന്നണ്ണം നോക്കുകുത്തിയായിട്ട്​ വർഷങ്ങളായി. ഇതു നന്നാക്കാനോ പുതിയത്​ സ്​ഥാപിക്കാനോ നടപടിയില്ല. ഒന്ന്​ പത്തിലേറെ വർഷമായി ഉപയോഗശൂന്യമാണ്​. അവശേഷിക്കുന്നവ​ കേടായിട്ട്​ രണ്ടു വർഷവും. ആകെ ഉപയോഗിക്കാനാവുന്നത്​ മൂന്നെണ്ണം. വോൾ​േട്ടജില്ലെങ്കിലോ ​ൈവദ്യുതി ഇല്ലെങ്കിലോ ഇതും നിശ്ചലമാകും.

സിവിൽ സ്​റ്റേഷനിലെ ലീഗൽ മെ​ട്രോളജി ഒാഫിസ്​ ഡെപ്യൂട്ടി കൺട്രോളർ മരിച്ചതിനെ തുടർന്നാണ്​ ലിഫ്​റ്റുകളുടെ ശോച്യാവസ്​ഥ വീണ്ടും ചർച്ചയായത്​. വോൾ​േട്ടജില്ലാത്തതിനാൽ ലിഫ്​റ്റ്​ പ്രവർത്തിക്കാതിരുന്ന ശനിയാഴ്​ച രാവിലെ അഞ്ചാം നിലയിലെ ഒാഫിസിലേക്ക്​ നടന്നുവന്നയുടൻ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ കെട്ടിടത്തിന്​ താഴെയിറക്കുന്നതിന്​ മാത്രം 20 മിനിറ്റിലധികം വേണ്ടിവന്നു. കൃത്യസമയത്ത്​ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നാണ്​ സഹപ്രവർത്തകർ കരുതുന്നത്​.

എ.ആർ.ഡി റൂൾ (ഒാ​േട്ടാമാറ്റിക്​ ​റെസ്​ക്യൂ ഡിവൈസ്​) എന്നറിയപ്പെടുന്ന ലിഫ്​റ്റ്​ നിയമപ്രകാരം ഒാരോ ലിഫ്​റ്റിനും ജനറേറ്റർ നിർബന്ധമാണ്​. എന്നാൽ, ഇവിടത്തെ ഒരു ലിഫ്​റ്റിൽ പോലും ജനറേറ്റർ ബന്ധം ഇല്ല. ൈവദ്യുതി പോയാൽ ലിഫ്​റ്റിൽ ആളുകൾ കുടുങ്ങുന്ന സ്​ഥിതിയാണ്​. ജീവനക്കാർ മുകളിൽ പോയി ലിഫ്​റ്റ്​ വലിച്ച്​ തൊട്ടടുത്ത നിലയിലെത്തിച്ച്​ കുടുങ്ങിയവരെ പുറത്തിറക്കുകയാണ്.

ലിഫ്​റ്റിന്​ ഇൻഷുറൻസും ഇൻറർ കോമും നിർബന്ധമാണെന്നിരിക്കെ അതൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടിലാണ്​ അധികൃതർ. 15 വർഷം കാലാവധിയാണ്​ നിയമമെങ്കിലും 20 വർഷത്തിനു മുകളിലായി ഇവിടെയുള്ളവ. പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള ഇലക്​ട്രിക്കൽ ഇൻസ്​പെക്​ടറേറ്റാണ്​ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തേണ്ടത്​. എന്നാൽ, അവ നടക്കുന്നില്ലെന്നാണ്​ ആക്ഷേപം.മൂന്നു​ ലിഫ്​റ്റുകൾ പ്രവർത്തിപ്പിക്കാൻ രണ്ടു ജീവനക്കാരാണുള്ളത്​. ബി ബ്ലോക്കിലെ രണ്ടു ലിഫ്റ്റിനുംകൂടി ഒരു ഓപറേറ്ററാണ് ഉള്ളത്. അദ്ദേഹം അവധിയായാൽ പകരക്കാരനില്ല. പരിശോധനയും അറ്റകുറ്റപ്പണിയും നടത്താത്ത ലിഫ്​റ്റിൽ ഭീതിയോടെയാണ്​ ജനങ്ങൾ കയറുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLift not WorkingEmployee dead
News Summary - Lift not Working Employee dead
Next Story