Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവിതശൈലി രോഗങ്ങൾ ‘ഹൈ...

ജീവിതശൈലി രോഗങ്ങൾ ‘ഹൈ റിസ്കിൽ’

text_fields
bookmark_border
ജീവിതശൈലി രോഗങ്ങൾ ‘ഹൈ റിസ്കിൽ’
cancel

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത്​ ജീ​വി​തശൈ​ലി രോ​ഗ​ങ്ങ​ൾ ആ​ശ​ങ്കജ​ന​ക​മാ​യ രീ​തി​യി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. പ്ര​മേ​ഹം, ര​ക്​​താ​തി മ​ർ​ദം, ഹൃ​ദ്രോ​ഗം, അ​ർ​ബു​ദം തു​ട​ങ്ങി​യ രോ​ഗ​സാ​ധ്യ​ത​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഹോ​ട്ട്​ സ്​​പോ​ട്ടാ​യി സം​സ്ഥാ​നം മാ​റു​ക​യാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ന​ട​ത്തു​ന്ന ശൈ​ലി ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത്​ സ​ർ​വേ​യു​ടെ മൂ​ന്നാംഘ​ട്ട ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സ്ക്രീ​നി​ങ്ങി​ന്​ വി​ധേ​യ​രാ​യ 30 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രി​ൽ 40.9 ശ​ത​മാ​നം പേ​ർ​ക്കും ​ഒ​ന്നോ അ​തി​ല​ധി​ക​മോ ജീ​വി​ത ശൈ​ലി രോ​ഗ​സാ​ധ്യ​ത​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2026 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച്​ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന സ​ർ​വേ​യി​ൽ 28.6 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ ന​ട​ത്തി​യ സ്​​​ക്രീ​നി​ങ്ങി​ൽ 3,71,520 പേ​ർ​ക്ക്​ ര​ക്​​താ​തി മ​ർ​ദ​വും (13 ശ​ത​മാ​നം) 2,23,069 പേ​ർ​ക്ക്​ പ്ര​മേ​ഹ​വും (7.8 ശ​ത​മാ​നം) ക​ണ്ടെ​ത്തി.

31,692 പേ​ർ​ക്ക്​ അ​ർ​ബു​ദ സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ്​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക്​ ​നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 31,274 പേ​ർ​ക്ക്​ ക്ഷ​യ​ രോ​ഗ സാ​ധ്യ​ത​യും 53,484 പേ​ർ​ക്ക്​ ശ്വാ​സ​കോ​ശ രോ​ഗ സാ​ധ്യ​ത​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​രി​ൽ 5.9 ശ​ത​മാ​നം പേ​ർ​ക്ക്​ (1.69 ല​ക്ഷം ആ​ളു​ക​ൾ) പ്ര​മേ​ഹ​വും ര​ക്​​താ​തി മ​ർ​ദ​വും ഒ​രു​മി​ച്ചു​ണ്ട്​ എ​ന്ന​താ​ണ് ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന കാ​ര്യം. ആ​ദ്യ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​​മ്പോ​ൾ രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ ക​ണ​ക്ക്​ കു​ത്ത​നെ ഉ​യ​രു​ന്ന​താ​യും ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒ​ന്നാം ഘ​ട്ട​ത്തി​ൽ സ്ക്രീ​നി​ങ്​ ചെ​യ്ത​വ​രി​ൽ രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ നി​ര​ക്ക്​ 18.1 ശ​ത​മാ​ന​മാ​യി​രു​​ന്നു​വെ​ങ്കി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ത്​ 42.9 ലേ​ക്ക്​ ഉ​യ​ർ​ന്നു.

മൂ​ന്നാം ഘ​ട്ട​ത്തി​ൽ ആ​റ്​ മാ​സ​ത്തെ സ​ർ​വേ ക​ണ​ക്കു​ക​ളി​ലും വ​ലി​യ വ​ർ​ധ​ന​വാ​ണ്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. 2023 -24 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ഒ​ന്നാം ഘ​ട്ട സ​ർ​വേ​യി​ൽ 1.54 കോ​ടി​യി​ല​ധി​കം ആ​ളു​ക​ളെ സ്ക്രീ​നി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ 27,91,062 പേ​ർ​ക്ക്​ ഒ​ന്നോ അ​തി​ല​ധി​ക​മോ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

9,13,484 പേ​ർ​ക്ക്​​ കാ​ൻ​സ​ർ സാ​ധ്യ​ത​യും 16,55,350 പേ​ർ​ക്ക്​ ര​ക്​​താ​തി മ​ർ​ദ​വും 13,37,347 പേ​ർ​ക്ക്​ പ്ര​മേ​ഹ​വും 6,26,522 പേ​ർ​ക്ക്​ ര​ക്​​താ​തി മ​ർ​ദ​വും പ്ര​മേ​ഹ​വും ഒ​രു​മി​ച്ചും ക​ണ്ടെ​ത്തി. 2024-25 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ര​ണ്ടാം ഘ​ട്ട സ​ർ​വേ​യി​ൽ രോ​ഗ സാ​ധ്യ​ത നി​ര​ക്കി​ൽ കു​തി​ച്ചു​ചാ​ട്ട​മാ​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഒ​ഴി​വാ​ക്കി​യ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു​ ര​ണ്ടാം ഘ​ട്ടം ന​ട​ത്തി​യ​ത്.

1,43,94,851 പേ​രു​ടെ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​തി​ൽ 61,71,995 പേ​ർ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത ക​ണ്ടെ​ത്തി. 2,65,645 പേ​ർ​ക്ക്​ കാ​ൻ​സ​ർ സാ​ധ്യ​ത​യും 18,33,547 പേ​ർ​ക്ക്​ ര​ക്​​താ​തി മ​ർ​ദ​വും 12,42,046 പേ​ർ​ക്ക്​ പ്ര​മേ​ഹ​വും ക​ണ്ടെ​ത്തി. ന​ഗ​ര​വ​ത്ക​ര​ണം, വ്യാ​യാ​മ​മി​ല്ലാ​യ്മ, ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​നി​ല, അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ, അ​മി​ത​മാ​യ സ്‌​ക്രീ​ൻ സ​മ​യം എ​ന്നി​വ​യൊ​ക്കെ ജീ​വി​ത​ശൈ​ലി രോ​​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamPublic HealthLifestyle DiseaseHigh Risk Warning
News Summary - Lifestyle Diseases at ‘High Risk’ in Kerala
Next Story