ജീവിതശൈലീരോഗമുക്ത കേരളം; വർധിച്ച ചികിത്സാ ചെലവിനും ജീവിതശൈലീരോഗങ്ങൾക്കുമെതിരെ ജനകീയ കാമ്പയിൻ ഏറ്റെടുത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
text_fieldsപാലക്കാട്: വർധിച്ചുവരുന്ന ചികിത്സച്ചെലവിനും ജീവിതശൈലീരോഗങ്ങളുടെ വർധനക്കുമെതിരെ ‘ജീവിതശൈലീരോഗമുക്ത കേരളം’ എന്ന ജനകീയ കാമ്പയിൻ ഏറ്റെടുക്കാൻ തീരുമാനിച്ചതായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യരംഗത്തെ സംഘടനകളെയും വിദഗ്ധരെയും പാലിയേറ്റിവ് സംവിധാനങ്ങളെയും ഗ്രന്ഥശാല പ്രസ്ഥാനം, കലാകായിക ക്ലബുകൾ തുടങ്ങിയവയെയും കണ്ണിചേർത്തുള്ള കാമ്പയിനാണ് നടത്തുക. 2025 ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തിൽ ക്വാണ്ടം എക്സിബിഷൻ ഉൾപ്പെടെയുള്ള പ്രദർശനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.
മാറിവരുന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും കാലാവസ്ഥാവ്യതിയാനവുമുണ്ടാക്കുന്ന പ്രകൃതിപ്രതിഭാസങ്ങളും പരിഗണിച്ചുള്ള വികസന ഇടപെടലിനാവശ്യമായ പഠനങ്ങൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

