Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രപതി രാംനാഥ്...

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്​ നേരെ വധഭീഷണി: പൂജാരി അറസ്​റ്റിൽ

text_fields
bookmark_border
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്​ നേരെ വധഭീഷണി: പൂജാരി അറസ്​റ്റിൽ
cancel

തൃശൂര്‍: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ തൃശൂരില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ്​ വെക്കുമെന്ന്‌ ഫോണിൽ ഭീഷണി മുഴക്കിയ പൂജാരിയെ കസ്​റ്റഡിയിലെടുത്തു. ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ്‌ പിടികൂടിയത്‌. തിങ്കളാഴ്​ച പുലര്‍ച്ചെ ഒരു മണിയോടടുത്ത്​​ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കാണ്‌ വധഭീഷണി മുഴക്കി ഫോണ്‍ സന്ദേശമെത്തിയത്‌. ഉടൻ ഫോണ്‍ നമ്പര്‍ പരിശോധിച്ച്‌ ആളെ രണ്ടു മണിക്കൂറിനകം വീട്ടിലെത്തി പിടികൂടുകയായിരുന്നു.

ചൊവ്വാഴ്​ച തൃശൂര്‍ സ​​െൻറ് ​തോമസ്‌ കോളജി​​​െൻറ ശതാബ്‌ദി ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്യാനാണ്​ രാഷ്‌ട്രപതി തൃശൂരിൽ എത്തുന്നത്​‌. സ​​െൻറ്​ തോമസ്‌ കോളജില്‍ ബോംബ്‌ വെക്കുമെന്നാണ്‌ ഭീഷണി. മദ്യലഹരിയില്‍ അറിയാതെ വിളിച്ചതാണെന്നാണ്​ ഇയാള്‍ പൊലീസിനോട്​ പറഞ്ഞ​ത​േത്ര. സ്‌പെഷല്‍ ബ്രാഞ്ചി​​​െൻറ ചുമതലയുള്ള കുന്നംകുളം എ.സി.പി ടി.എസ്‌. സിനോജി​​​െൻറ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതി ഈസ്​റ്റ്​ പൊലീസ്‌ സ്​റ്റേഷനിലാണ്‌.

മദ്യലഹരിയിലാണെങ്കിലും വധഭീഷണി മുഴക്കി വിളിക്കാനുണ്ടായ മറ്റെന്തെങ്കിലും സാഹചര്യമുണ്ടോ എന്ന്​ പൊലീസ്​ അന്വേഷിക്കുന്നുണ്ട്‌. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌. രാഷ്‌ട്രീയ ബന്ധങ്ങളോ ഏതെങ്കിലും തരത്തിലുള്ള പാര്‍ട്ടി അനുഭാവമോ ഇയാള്‍ക്കില്ലെന്ന്‌ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനുശേഷം മറ്റു നടപടികളിലേക്ക്‌ കടക്കുമെന്ന്​ ഈസ്​റ്റ്​ പൊലീസ്‌ അറിയിച്ചു. സംഭവത്തില്‍ കഴമ്പില്ലെന്ന്‌ കണ്ടെത്തിയാല്‍ കൂടിയും സുരക്ഷ കണക്കിലെടുത്ത്‌ രാഷ്‌ട്രപതി വന്ന്‌ പോകുന്നതുവരെ ഇയാളെ തടങ്കലില്‍ വെക്കാനും സാധ്യതയുണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentkerala newstrisurRamnath kovind
News Summary - Life threat to President : Priest arrested - Kerala new
Next Story