Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈഫ് പദ്ധതി: അപേക്ഷ നിരസിച്ച വീട് മഴയിൽ തകർന്നു
text_fieldsbookmark_border
Listen to this Article
കുണ്ടറ: ലൈഫ് മിഷൻ പദ്ധതിയിൽ നൽകിയ അപേക്ഷ നിരസിക്കപ്പെട്ട വീട് മഴയിൽ തകർന്നു വീണു. ഇളമ്പള്ളൂർ പഞ്ചായത്ത് കല്ലിങ്ങൽ പതിനൊന്നാം വാർഡിൽ സുരേന്ദ്രെൻറ വീടിെൻറ ഒരു ഭാഗമാണ് പൂർണമായും തകർന്നത്.
കഴിഞ്ഞ ആഴ്ചയും അപ്പീൽ നൽകിയെങ്കിലും പരിശോധനക്കുവന്ന ഉദ്യോഗസ്ഥർ വീട് അറ്റകുറ്റപ്പണികൾ നടത്തി 'വാസയോഗ്യമാണ്' എന്നാണ് റിപ്പോർട്ട് എഴുതിയതെന്ന് വീട്ടുകാർ പറയുന്നു.
രണ്ട് ദിവസം മുമ്പ് കലക്ടർക്കും ഇവർ അപ്പീൽ നൽകിയിരുന്നു. പൊളിഞ്ഞുവീഴുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. സുരേന്ദ്രൻ ഹൃദ്രോഗിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

