Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈഫ്പദ്ധതി: വിജിലൻസും അന്വേഷണം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സി.ബി.െഎക്ക് പുറമെ വിജിലൻസും അന്വേഷണം ആരംഭിച്ചു. സംസ്ഥാന സർക്കാർ നിർേദശപ്രകാരമാണ് വിജിലൻസ് പ്രാഥമിക അേന്വഷണം ആരംഭിച്ചത്.
വിജിലൻസ് കോട്ടയം റേഞ്ച് എസ്.പി വി.ജി. വിനോദ്കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം. അതിെൻറ ഭാഗമായി വിജിലൻസ് സംഘം സെക്രേട്ടറിയറ്റിലെത്തി തേദ്ദശസ്വയംഭരണവകുപ്പിൽനിന്ന് പദ്ധതി സംബന്ധിച്ച ഫയലുകളുടെ വിശദാംശങ്ങൾ തേടി. തുടർന്ന് ലൈഫ്മിഷനിൽ നിന്ന് വിശദാംശങ്ങൾ തേടും. പദ്ധതി സംബന്ധിച്ച കൂടുതൽ ഫയലുകൾ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. ലൈഫ്മിഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസമാണ് സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിനെ നിയോഗിച്ചത്.
Next Story

