Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ് മിഷൻ അഴിമതിയിൽ...

ലൈഫ് മിഷൻ അഴിമതിയിൽ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം- സി.ബി.ഐ

text_fields
bookmark_border
life-mission new
cancel

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതി നിര്‍മാണത്തിലെ ക്രമക്കേടില്‍ അന്വേഷണത്തിനെതിരെ ഭാഗികമായി പുറപ്പെടുവിച്ചിരിക്കുന്ന സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈകോടതിയില്‍. ഈ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന ക്രമക്കേട് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി നി​ർ​മാ​ണ ക്ര​മ​ക്കേ​ട് കേ​സി​ൽ അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും സി​.ബി​.ഐ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം തുടരേണ്ടതുണ്ടെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ഇ​ട​പാ​ടി​ൽ വ​ലി​യ രീ​തി​യിൽ കോഴ കൈമാറിയിട്ടുണ്ട്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ സി​.ബി.​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ദ്ധ​തി​യു​ടെ സി.​ഇ.​ഒ ഹൈകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണു കോ​ട​തി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത​ത്.

കോടതി സര്‍ക്കാരിനെതിരെയുള്ള അന്വേഷണം താല്‍ക്കാലികമായി സ്‌റ്റേ ചെയ്തെങ്കിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരാമെന്നും ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBILife Mission scam
Next Story