Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈ​ഫ് മി​ഷ​ന്‍ കോ​ഴ​:...

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിക്ക് വീണ്ടും ഇ.​ഡി നോട്ടീസ്

text_fields
bookmark_border
CM Raveendran
cancel

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് വീണ്ടും എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ.​ഡി) നോട്ടീസ്. ഈ മാസം ഏഴിന് രാ​വി​ലെ പ​ത്തര മ​ണി​ക്ക് കൊ​ച്ചി​യി​ലെ ഇ.​ഡി ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണ​മെന്നാണ് നിർദേശം.

ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാരജായിരുന്നില്ല. നി​യ​മ​സ​ഭ ചേ​രു​ന്ന​തി​നാ​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്നാണ് രവീന്ദ്രൻ ഇ.ഡിക്ക് മറുപടി നൽകിയത്. മുമ്പ് സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ നാലു തവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിൽ മൂന്നു തവണ ഇ.ഡിക്ക് മുമ്പിൽ രവീന്ദ്രൻ ഹാജരായിരുന്നില്ല.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 4.50 കോ​ടി കോ​ഴ ന​ൽ​കി​യെ​ന്ന കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ ര​വീ​ന്ദ്ര​നെ ഇ.​ഡി വി​ളി​പ്പി​ച്ച​ത്​. ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന്​ യു.​എ.​ഇ​യി​ലെ റെ​ഡ് ക്രെ​സ​ന്റ് ക​രാ​റു​കാ​രാ​യ യൂ​നി​ടാ​ക്കി​നു ന​ൽ​കി​യ 19 കോ​ടി​യി​ൽ 4.50 കോ​ടി കോ​ഴ​യാ​യി ന​ൽ​കി​യെ​ന്നാ​ണ് ഇ.​ഡി കേ​സ്.

കേ​സി​ൽ​ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ​ചോ​ദ്യം ചെ​യ്ത​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് സി.​എം. ര​വീ​ന്ദ്ര​നും നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. ലൈ​ഫ് മി​ഷ​ൻ കോ​ഴ ഇ​ട​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ലാ​ണ്​ ഇ.​ഡി​യു​ടെ ല​ക്ഷ്യം.

സ്വ​പ്ന​യെ വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ലെ​ന്നാ​ണ്​ ര​വീ​ന്ദ്ര​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, സ്വ​പ്ന സു​രേ​ഷും എം. ​ശി​വ​ശ​ങ്ക​റും ത​മ്മി​ലു​ള്ള വാ​ട്സ്​​ആ​പ്​ ചാ​റ്റി​ൽ ര​വീ​ന്ദ്ര​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ച​താ​യി വി​വ​രം പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് സ്വ​പ്ന സു​രേ​ഷും സി.​എം. ര​വീ​ന്ദ്ര​നും അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ചാ​റ്റു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഈ ​തെ​ളി​വു​ക​ളു​ടെ​യും മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ്​ ര​വീ​ന്ദ്ര​നെ കാ​ത്തി​രി​ക്കു​ന്ന​ത്. ര​വീ​ന്ദ്ര​നെ​തി​രെ സ്വ​പ്ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളും ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ഷ​യ​മാ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life Mission ScamCM Raveendran
News Summary - Life Mission Scam: Another ED notice to CM Raveendran
Next Story