Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ മിഷനിൽ...

ലൈഫ്​ മിഷനിൽ സുപ്രീംകോടതി: അന്വേഷണം നടത്തിയാലല്ലേ ക്രമക്കേട്​ അറിയൂ?

text_fields
bookmark_border
Life Mission: Irregularities can be found only after probe, SC tells govt
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ്​ മി​ഷ​ൻ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല​ല്ലേ ക്ര​മ​ക്കേ​ട്​ ന​ട​ന്നി​ട്ടു​േ​ണ്ടാ എ​ന്ന​റി​യു​ക​യു​ള്ളൂ എ​ന്ന്​ കേ​ര​ള സ​ർ​ക്കാ​റി​നോ​ട് സു​പ്രീം​കോ​ട​തി.പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​റും ലൈ​ഫ് മി​ഷ​നും വി​ദേ​ശ സം​ഭാ​വ​ന വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ക​രാ​റു​കാ​രാ​യ യൂ​ണി​ടാ​ക്കാ​ണ് പ​ണം സ്വീ​ക​രി​ച്ച​തെ​ന്നു​മു​ള്ള കേ​ര​ള​ത്തി​െൻറ വാ​ദ​വും കോ​ട​തി ചോ​ദ്യം​ചെ​യ്​​തു.

സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി ആ​യ​തു​കൊ​ണ്ട​ല്ലേ വി​ദേ​ശ​ത്തു​നി​ന്ന് പ​ണം ല​ഭി​ച്ച​തെ​ന്ന്​ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം, ഏ​റെ രാ​ഷ്​​ട്രീ​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ലൈ​ഫ്​ മി​ഷ​ൻ കേ​സി​ൽ തി​ങ്ക​ളാ​ഴ്​​ച സി.​ബി.​ഐ അ​ഭി​ഭാ​ഷ​ക​ർ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​െൻറ അ​പേ​ക്ഷ​യി​ല്‍ സു​പ്രീം​കോ​ട​തി എ​തി​ർ​പ്പി​ല്ലാ​തെ നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്​​തു.

ലൈ​ഫ്​ മി​ഷ​ൻ കേ​സി​െ​ല സി.​ബി.​ഐ അ​ന്വേ​ഷ​ണം ഫെ​ഡ​റ​ലി​സ​ത്തി​നെ​തി​രാ​ണെ​ന്നും ഹൈ​കോ​ട​തി വി​ധി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്നും കേ​ര​ള സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ്​ അ​ത്​ ഖ​ണ്ഡി​ച്ച്​ ജ​സ്​​റ്റി​സ്​ അ​ശോ​ക് ഭൂ​ഷ​ണ്‍ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​ത്.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തെ എ​തി​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ അ​ഭി​ഭാ​ഷ​ക​രി​ല്ലാ​തി​രു​ന്ന​ത്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ആ​ശ്വാ​സ​മാ​യി. അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ ഹ​ര​ജി​യി​ലും അ​ന്വേ​ഷ​ണ ഉ​ത്ത​ര​വ്​ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷ​യി​ലും സു​പ്രീം​കോ​ട​തി സി.​ബി.​ഐ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചു. നാ​ലാ​ഴ്​​ച​ക്ക​കം നോ​ട്ടീ​സി​ന്​ മ​റു​പ​ടി ന​ൽ​ക​ണം.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ സി.​ബി.​ഐ അ​ന്വേ​ഷ​ണം ഫെ​ഡ​റ​ലി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണെ​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ.​വി. വി​ശ്വ​നാ​ഥ് വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCLife Mission
News Summary - Life Mission: Irregularities can be found only after probe, SC tells govt
Next Story