തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിെൻറ ഗുണനിലവാരം നേരിട്ടു പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷന് അനില്‍ അക്കര എം.എല്‍.എയുടെ ഹരജി. ഭൂരഹിതരും ഭവനരഹിതരുമായ 140 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാൻ വിദഗ്ധ സമിതി രൂപവത്കരിച്ച് കെട്ടിട സമുച്ചയത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും ഇത് പ്രത്യേക ഹരജിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ നിർമാണം ഗുണനിലവാരമില്ലാത്തതാണ്. ഇത് ഭാവിയിൽ 140 കുടുംബങ്ങളുടെ ജീവൻ അപകടത്തിലാക്കും. കെട്ടിടം നിർമിക്കുന്ന യൂനിടാക്, സെയിൻ വെഞ്ചേഴ്സ് എന്നീ കമ്പനികൾക്ക് പൊതുമരാമത്ത് വകുപ്പിെൻറ കെട്ടിട നിർമാണ ലൈസൻസില്ല. ലൈഫ് മിഷന് ഭവന സമുച്ചയങ്ങള്‍ നിർമിക്കാൻ സർക്കാർ നിഷ്കർഷിച്ച മാർഗരേഖ ലംഘിച്ചാണ് കെട്ടിട നിർമാണം.
2018 ആഗസ്റ്റ് 16ന് ഉരുൾപൊട്ടലുണ്ടായ കുറാഞ്ചേരിയിൽനിന്ന് നാല് കിലോമീറ്റർ ചുറ്റളവിലുള്ള മലനിരകളിലെ കിടങ്ങിലാണ് പദ്ധതി പ്രദേശം. അതിനാൽ റവന്യു, പരിസ്ഥിതി വകുപ്പുകളുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിെൻറ മുൻകൂർ അനുമതി വാങ്ങുകയോ ആയിരത്തോളം പേർക്ക് കുടിവെള്ളം ഉറപ്പുവരുത്തുകയോ ചെയ്തില്ല. പ്രധാന റോഡിൽനിന്ന് പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പലയിടത്തും മൂന്നര മീറ്ററിൽ താഴെയാണ്. ഇതോടൊപ്പം നിർമിക്കുന്ന ഹെല്‍ത്ത് സെൻറർ കെട്ടിടത്തിന് ആരോഗ്യ വകുപ്പിെൻറ അനുമതിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.