തൃശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ തിങ്കളാഴ്ച കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
രാഷ്ട്രീയ ആരോപണം മാത്രമായിരുന്നെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേരത്തെയുള്ള പ്രതികരണം. അവിശ്വാസപ്രമേയ ചർച്ചയിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
ആരോപണം വ്യക്തിപരമാവുകയും മന്ത്രിക്കെതിരെ അഴിമതിയാരോപിച്ച് രംഗത്ത് വന്ന അനിൽ അക്കര എം.എൽ.എക്കെതിരെ അദ്ദേഹം ഒരു കോടിയുടെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
യു.ഡി.എഫ് വടക്കാഞ്ചേരിയിൽ വിപുലമായ സമരം നടത്തി. ഇതിന് പിന്നാലെ സി.പി.എമ്മും ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി.