ലൈഫ് മിഷൻ: ഡോളർ കരിഞ്ചന്തയിൽനിന്നെന്ന് സന്തോഷ് ഈപ്പന്റെ മൊഴി
text_fieldsകൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ കമീഷൻ നൽകാൻ ഡോളർ സമാഹരിച്ചത് കരിഞ്ചന്തയിൽനിന്നാണെന്ന് യൂനിടാക് എം.ഡി സന്തോഷ് ഈപ്പെൻറ മൊഴി. തിരുവനന്തപുരത്തുനിന്ന് ഒരു ലക്ഷം ഡോളറും എറണാകുളത്തുനിന്ന് മൂന്നുലക്ഷം ഡോളറും വാങ്ങിയത് ആക്സിസ് ബാങ്കിെൻറ രണ്ട് ജീവനക്കാരെ ഉപയോഗിച്ചാണെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.
കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് ഡോളർ നൽകിയത്. ശിവശങ്കറിെന കാണാനുള്ള അനുമതിപോലും ലഭിച്ചത് കമീഷൻ നൽകിയ ശേഷമാണ്. ഇതിനുശേഷമാണ് കരാറിൽ ഒപ്പിടാൻ സാധിച്ചത്.
കരാർ ഒപ്പിട്ടശേഷം ശിവശങ്കറിനെ കണ്ടു. യു.വി. ജോസിനെ കാബിനിലേക്ക് വിളിച്ച് പരിചയപ്പെടുത്തി. 3.80 കോടി ഖാലിദിനും 59 ലക്ഷം സന്ദീപ് നായർക്കും നൽകിയെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.