Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ് മിഷന്‍...

ലൈഫ് മിഷന്‍ കോഴക്കേസ്; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
ലൈഫ് മിഷന്‍ കോഴക്കേസ്; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും
cancel

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ഇന്നലെ രാത്രി സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.

കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷിന്‍റേത്. നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ള ലൈഫ് മിഷൻ അഴിമതി കേസിലും സന്തോഷ്‌ അറസ്റ്റിലായിട്ടുണ്ട്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh EapanLife Mission Corruption Case
News Summary - Life Mission Corruption Case; Santosh Eapan will be produced in court today
Next Story