റെഡ് ക്രസൻറിനെ കൊണ്ടുവന്നത് ശിവശങ്കറെന്ന് സ്ഥിരീകരിച്ച് ൈലഫ് മിഷൻ
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു.എ.ഇ റെഡ് ക്രസൻറിനെ കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്ന് വ്യക്തമാകുന്നു. ലൈഫ് മിഷന് സി.ഇ.ഒ യു.വി. ജോസ് തദ്ദേശ സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇൗ വിവരം.
സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍നിന്ന് കമീഷന് ലഭിച്ചെന്ന വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെയാണ് സി.ഇ.ഒ തദ്ദേശ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നൽകിയത്. കഴിഞ്ഞദിവസം സി.ബി.െഎ ചോദ്യം െചയ്യലിലും അദ്ദേഹം ഇത് ആവർത്തിച്ചതായാണ് വിവരം.
ലൈഫ് പദ്ധതിയിലേക്ക് റെഡ് ക്രസൻറ് സഹായം കൊണ്ടുവന്നത് ശിവശങ്കറിെൻറ ഇടെപടലാണെന്നും അതിന് അദ്ദേഹം കുറേ ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ടില്‍ യു.വി. ജോസ് സ്ഥിരീകരിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഭവനസമുച്ചയ നിര്‍മാണത്തിന് യു.എ.ഇയില്‍നിന്ന് സ്പോണ്‍സറെ ലഭിക്കാൻ സാധ്യതയുണ്ടെന്നും അനുയോജ്യമായ സ്ഥലം നിര്‍ദേശിച്ച് ഡി.പി.ആറും പ്ലാനിെൻറ പവര്‍പോയൻറ് പ്രസേൻറഷനും അയക്കാനും ശിവശങ്കർ ആവശ്യപ്പെട്ടു.
അതിെൻറ അടിസ്ഥാനത്തിൽ വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന് ലൈഫ് മിഷന് ശിവശങ്കറിനെ അറിയിച്ചു. റെഡ് ക്രസൻറും യൂനിടാക്കുമായി ഒപ്പുെവച്ച കരാർ വിവരങ്ങള്‍ ലൈഫ് മിഷന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.