Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈഫ് മിഷൻ കേസ്: പ്രതി സരിത്ത് ഇന്ന് വിജിലൻസിനു മുൻപാകെ ഹാജരായേക്കും

text_fields
bookmark_border
ലൈഫ് മിഷൻ കേസ്: പ്രതി സരിത്ത് ഇന്ന് വിജിലൻസിനു മുൻപാകെ ഹാജരായേക്കും
cancel
Listen to this Article

കൊച്ചി: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് നടപടികളും ഊർജിതമാകുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇഴഞ്ഞു നീങ്ങി ലൈഫ് മിഷൻ കേസ് അന്വേഷണം ഊർജിതമാക്കുകയാണ്. ഈ കേസിലെ പ്രതി സരിത്ത് ഇന്ന് വിജിലൻസിന് മുമ്പാകെ ഹാജരായേക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയും ഫോൺ പിടികൂടുകയും ചെയ്തത് വിവാദമായിരുന്നു.ഇതിന് ശേഷം ഇന്ന് പൂജപ്പുര യൂണിറ്റിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു.

സരിത്ത് ഹാജരാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. നേരത്തെ ജയിലിൽ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സി.ബി.ഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷൻ കൈപ്പറ്റിയെന്നാണ് കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം. ശിവശങ്കറും കേസിലെ പ്രതികളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Life Mission Case: Defendant Sarith may appear before Vigilance today
Next Story