സിം കാർഡ് കേസിൽ ജീവപര്യന്തം; രൂപേഷിനെ കുരുക്കാനെന്ന് ഭാര്യ
text_fieldsകൊച്ചി: മോചനം അരികിലെത്തിയപ്പോൾ മാവോവാദി രൂപേഷിനെതിരെ വീണ്ടും കുരുക്ക് മുറുക്കുന്നുവെന്ന് ഭാര്യ ഷൈന. സിം കാർഡ് കേസിൽ ശിവഗംഗ കോടതി ജീവപര്യന്തം ശിക്ഷിച്ചതായി അവർ ഫേസ് ബുക്കിൽ കുറിച്ചു. ഇത്തരം കേസിൽ ജീവപര്യന്തം അതിശയമുണ്ടാക്കുന്നു. ഈ കേസിൽ എല്ലാ വകുപ്പുകളിലും ശിക്ഷിച്ചാലും പരമാവധി അഞ്ചുവർഷമാണ് ശിക്ഷ. ഒരുമിച്ച് അനുഭവിച്ചാൽ രണ്ടോ മൂന്നോ വർഷം.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 419 എന്ന വഞ്ചനാ കുറ്റമാണ് ചേർത്തത്. പരമാവധി മൂന്നുവർഷം ശിക്ഷയും പിഴയുമാണിതിന്. ഇതിൽ രൂപേഷിന് രണ്ടുവർഷം വെറും തടവും 1000 രൂപ പിഴയും വിധിച്ചു.
വ്യാജരേഖ ചമച്ചു എന്ന കുറ്റത്തിന് അഞ്ചുവർഷം വെറും തടവും 5000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറുമാസം വെറും തടവും നൽകി. ഒരു വ്യാജ രേഖ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് യഥാർഥ രേഖയാണെന്ന രീതിയിൽ ഉപയോഗിച്ച കുറ്റത്തിന് അഞ്ചുവർഷം വെറും തടവും 5000 രൂപയുമാണ് പിഴ. ഇതിനെല്ലാമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. അങ്ങനെ നോക്കുമ്പോൾ ഈ കേസിനു കാരണമായ കുറ്റത്തിന് വിധിച്ചിട്ടുള്ള ശിക്ഷയല്ല, മറിച്ച് യു.എ.പി.എ കൂട്ടിച്ചേർത്തത് കൊണ്ടാണ് ഇത്രയും കഠിനമായ ശിക്ഷ നൽകിയിരിക്കുന്നതെന്നാണ് മനസിലാകുന്നതെന്നും ഷൈന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

