‘ലൈഫി’ലും കൺസൾട്ടൻസി; ചെന്നൈ കമ്പനിക്ക് 13.7 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിതർക്ക് പാർപ്പിട സമുച്ചയങ്ങൾ നിർമിച്ചുനൽകുന്ന സർക്കാറിെൻറ അഭിമാനപദ്ധതിയായ ലൈഫ് മിഷനിലും കൺസൾട്ടൻസി കരാർ. ചെന്നൈ ആസ്ഥാനമായ സി.ആർ. നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൺസൾട്ടൻസി ഫീസായി നൽകുന്നത് 13.7 കോടി രൂപ. ലൈഫ് മിഷൻ മൂന്നാംഘട്ടത്തിലെ ഫ്ലാറ്റുകളുടെ നിർമാണത്തിനാണ് കൺസൾട്ടൻസിയെ നിയോഗിച്ചത്.
എല്ലാ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട 56 സ്ഥലങ്ങളിൽ ഫ്ലാറ്റ് നിർമിക്കുന്നതിനാണ് കൺസൾട്ടൻസി നിയമനം.
സി.ആർ. നാരായണറാവു പ്രൈവറ്റ് ലിമിറ്റഡിന് പുറമെ സി.ബി.ആർ.ഇ സൗത്ത് ഏഷ്യ, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ എന്നീ കമ്പനികളും കൺസൾട്ടൻസി കരാറിന് അപേക്ഷിച്ചിരുന്നു. പദ്ധതി തുകയുടെ 1.95 ശതമാനം ഫീസിനാണ് കരാർ നൽകിയത്.
ഭൂരഹിതരും ഭവനരഹിതരുമായ പാവപ്പെട്ടവർക്ക് പാർപ്പിടം നിർമിച്ചുനൽകുന്ന എന്ന പദ്ധതിയാണ് ലൈഫ് മിഷൻ. 700 കോടിയാണ് മൂന്നാംഘട്ട പദ്ധതിയുടെ ആകെ െചലവ്. സർക്കാർ അനുമതിയില്ലാതെ ലൈഫ് മിഷൻ നേരിട്ട് നിയമിച്ച കൺസൾട്ടൻസിയെ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
