Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ് സർട്ടിഫിക്കറ്റ്:...

ലൈഫ് സർട്ടിഫിക്കറ്റ്: ഇ.പി.എഫ്.ഒ പെൻഷൻകാർക്ക് സൗജന്യ സേവനം

text_fields
bookmark_border
ലൈഫ് സർട്ടിഫിക്കറ്റ്: ഇ.പി.എഫ്.ഒ പെൻഷൻകാർക്ക് സൗജന്യ സേവനം
cancel

പാ​ല​ക്കാ​ട്: ഇ.​പി.​എ​ഫ്.​ഒ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​ന്ത്യ പോ​സ്റ്റ് പേ​യ്‌​മെ​ന്റ്സ് ബാ​ങ്കി​ന്റെ (ഐ.​പി.​പി.​ബി) ഡി​ജി​റ്റ​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (ജീ​വ​ൻ പ്ര​മാ​ൺ) സേ​വ​നം ഇ​നി മു​ത​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ.​പി.​എ​ഫ്.​ഒ, ടെ​ലി​കോം പെ​ൻ​ഷ​ൻ​കാ​ർ​ക്കാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ത​പാ​ൽ വ​കു​പ്പും ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്റ്സ് ബാ​ങ്കും (ഐ.​പി.​പി.​ബി) ചേ​ർ​ന്ന് എ​ല്ലാ ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹെ​ഡ്/​സ​ബ് പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലും ഈ ​സേ​വ​നം ന​ൽ​കും. ഇ​തി​നാ​യു​ള്ള ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ വ​ഹി​ക്കു​ന്ന​തി​നാ​ലാ​ണി​ത്. കേ​ന്ദ്ര/​സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ​കാ​ർ​ക്കും സൈ​നി​ക പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഈ ​സേ​വ​ന​ത്തി​ന് ജി.​എ​സ്.​ടി ഉ​ൾ​പ്പെ​ടെ 70 രൂ​പ​യാ​ണ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ പോ​സ്റ്റ്മാ​ൻ അ​ല്ലെ​ങ്കി​ൽ ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക് വ​ഴി വീ​ട്ടി​ലി​രു​ന്നു​ത​ന്നെ ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ആ​ധാ​ർ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, പി.​പി.​ഒ ന​മ്പ​ർ, പെ​ൻ​ഷ​ൻ വ​രു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ എ​ന്നി​വ കൈ​വ​ശം വെ​ക്ക​ണം. ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ ഫോ​ണി​ൽ എ​സ്.​എം.​എ​സ് ല​ഭി​ക്കും. തു​ട​ർ​ന്ന് ജീ​വ​ൻ പ്ര​മാ​ൺ വെ​ബ്സൈ​റ്റ് വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:certificatePensionersEPFO Pension
News Summary - Life Certificate: Free service for EPFO pensioners
Next Story