ലൈഫ് മിഷൻ: പ്രതിപക്ഷം കാണുന്നത് രാഷ്ട്രീയം മാത്രം -ജി. സുധാകരൻ
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ പ്രതിപക്ഷം കാണുന്നത് രാഷ്ട്രീയം മാത്രമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. വീടുകളെല്ലാം മികച്ച രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചുവെന്നത് ആരും നിഷേധിച്ചിട്ടില്ല. കണക്കുകൾ ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും സുധാകരൻ പറഞ്ഞു.
ലൈഫ് മിഷെൻറ കീഴില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദം കളളമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി നിസ്സാര പണികള്‍ മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ആയിരത്തിൽ താഴെ വീടുകൾ മാത്രമാണ് നിർമ്മിച്ചതെന്ന ആരോപണവുമായി കെ.പി.സി വൈസ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
