Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

text_fields
bookmark_border
റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു
cancel

കൊച്ചി: പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു. മട്ടാഞ്ചേരിയിൽ വാഹനത്തിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിക്കുന്നത് പൊലീസ് പിടികൂടിയ സാഹചര്യത്തിൽ കൊച്ചി സിറ്റി റേഷനിങ്ങ് ഓഫീസറും റേഷനിങ്ങ് ഇൻസ്പെക്ടർമാരും റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.

തുടർന്ന് കൊച്ചി സിറ്റി റേഷൻ പരിധിയിലെ എം.ആർ രാജ് കുമാർ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 65, കെ.എം ഉസ്മാൻ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 44 എന്നിവരുടെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യ്തു.

ഈ ഡിപ്പോകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡുകൾ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം തൊട്ടടുത്ത റേഷൻ കടകളിലേക്ക് മാറ്റി നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - License of ration shops cancelled
Next Story