Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതി അംഗം എം. ബാലഗോപാലൻ നിര്യാതനായി
text_fieldsbookmark_border
കോട്ടത്തറ: ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതി അംഗവും സി.പി.എം കോട്ടത്തറ ലോക്കൽ കമ്മിറ്റി അംഗവുമായ എം. ബാലഗോപാലൻ (70) നിര്യാതനായി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോട്ടത്തറ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായിരുന്നു. പരേതനായ സി.പി.എം മുൻ വയനാട് ജില്ല സെക്രട്ടറി എം. വേലായുധന്റെ ഇളയ സഹോദരനാണ്.
ഭാര്യ: ഉമാദേവി (റിട്ട. ട്രൈബൽ എക്സ്റ്റെൻഷൻ ഓഫിസർ). മക്കൾ: എം. ബി. മനുലാൽ, എം.ബി. മമത. മരുമക്കൾ: യതി, അഭിന. മറ്റ് സഹോദരങ്ങൾ: മാളു അമ്മ, പത്മാവതി. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം. മധു സഹോദരീപുത്രനാണ്. മൃതദേഹം ശനിയാഴ്ച മൂന്നുമുതൽ ആറുവരെ കോട്ടത്തറ നായനാർ കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
Next Story

