Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതസ്പർധയുണ്ടാക്കുന്ന...

മതസ്പർധയുണ്ടാക്കുന്ന പോസ്​റ്റ്​; ലിബി സെബാസ്​റ്റ്യൻ അറസ്​റ്റിൽ

text_fields
bookmark_border
മതസ്പർധയുണ്ടാക്കുന്ന പോസ്​റ്റ്​; ലിബി സെബാസ്​റ്റ്യൻ അറസ്​റ്റിൽ
cancel

കൊച്ചി: ശബരിമല വിഷയത്തിൽ മതസ‌്പർധയുണ്ടാക്കും വിധം സമൂഹമാധ്യമങ്ങളിൽ പോസ്​റ്റിട്ട കേസിൽ ആലപ്പുഴ അർത്തുങ്കൽ ച ിങ്കുതറയിൽ ലിബി സെബാസ്​റ്റ്യനെ (38) പൊലീസ‌് അറസ്​റ്റ്​ ചെയ‌്തു. എറണാകുളം സെൻട്രൽ പൊലീസാണ‌് ലിബിയെ ചേർത്തലയിൽനി ന്ന്​ അറസ്​റ്റ്​ ചെയ‌്തത‌്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ എറണാകുളത്ത് കൂടാതെ പത്തനംതിട്ടയിലും ലിബിക്കെത ിരെ കേസുണ്ട്. എറണാകുളത്തെ കേസി​െൻറ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​.

പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം എന്ന സംഘടനയുടെ വര്‍ക്കിങ് പ്രസിഡൻറ് സി.എസ്. സുമേഷ് കൃഷ്ണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. വിവാദം കത്തിപ്പടർന്ന സമയത്ത് ശബരിമലയിൽ പ്രവേശിക്കുന്നതിന്​ പുറപ്പെട്ട യുവതിയാണ് ലിബി.

നിരീശ്വരവാദിയായ താൻ പ്രതിഷേധക്കാരുടെ വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല സന്ദർശിക്കുന്നതെന്ന് ഫേസ്ബുക്കിൽ പോസ്​റ്റിട്ടശേഷമാണ്​ ഇവർ മലകയറാൻ പുറപ്പെട്ടത്. തുടർന്ന് പത്തനംതിട്ട ബസ് സ്​റ്റാൻഡിൽവെച്ച് പ്രതിഷേധക്കാർ ഇവരെ തടഞ്ഞിരുന്നു. തുടർന്ന്​ പൊലീസ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newssabarimala women entryLibi Sebastiansupreme court
News Summary - Libi Sebastian arrested- Kerala news
Next Story