Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിക്ക്​ യു.ഡി.എഫ്​...

മോദിക്ക്​ യു.ഡി.എഫ്​ എം.പിമാരുടെ കത്ത്;​ കേ​ര​ള​ത്തി​ന്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്ക​ണമെന്ന്​ ആവശ്യം

text_fields
bookmark_border
മോദിക്ക്​ യു.ഡി.എഫ്​ എം.പിമാരുടെ കത്ത്;​ കേ​ര​ള​ത്തി​ന്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്ക​ണമെന്ന്​ ആവശ്യം
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​വി​ഡ്​ വാ​ക്​​സി​ൻ, ഓ​ക്​​സി​ജ​ൻ ക്ഷാ​മം എ​ന്നി​വ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ്​ എം.​പി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ക​ത്ത​യ​ച്ചു.

കേ​ര​ള​ത്തി​ലെ വാ​ക്​​സി​ൻ ക്ഷാ​മം ഉ​ത്​​ക​ണ്​​ഠ ഉ​ള​വാ​ക്കു​ന്നു. ആ​ദ്യ ഡോ​സ്​ 64 ല​ക്ഷം പേ​ർ​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ്​ 19 ല​ക്ഷം പേ​ർ​ക്കും മാ​ത്ര​മാ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. കോ​ടി​ക്ക​ണ​ക്കി​നു പേ​ർ വാ​ക്​​സി​നെ​ടു​ക്കാ​ൻ കാ​ത്തി​രി​പ്പു തു​ട​രു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ ഏ​റ്റ​വും പെ​െ​ട്ട​ന്ന്​ കൂ​ടു​ത​ൽ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളം ഓ​ക്​​സി​ജ​ൻ ക്ഷാ​മ​വും നേ​രി​ടു​ന്നു.

കോ​വി​ഡ്​ ബാ​ധി​ത​ർ 4.20 ല​ക്ഷം ക​ട​ന്നി​രി​ക്കെ, ഓ​ക്​​സി​ജ​ൻ ന​ൽ​കേ​ണ്ട​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ സ​ഹാ​യ​മി​ല്ലാ​തെ ഈ ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ക​ഴി​യി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​ക്കു പു​റ​മെ എ.​കെ. ആ​ൻ​റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി 19 പേ​ർ ചേ​ർ​ന്നാ​ണ്​ ക​ത്ത​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MPUDF
News Summary - Letter from UDF MPs to Modi
Next Story