Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്ത് വിവാദം: ജെബി മേത്തറിന് ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു

text_fields
bookmark_border
Jebi Mather, Arya rajendran
cancel

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മഹിള കോൺ​ഗ്രസ് നേതാവും എം.പിയുമായ ജെബി മേത്തറിനെതിരെ നിയമ നടപടിയുമായി മേയർ ആര്യ രാജേന്ദ്രൻ. അപകീർത്തിപരമായ പരാമർശം നടത്തിയതിന് ജെബി മേത്തറിന് ആ​ര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. ""കട്ടപ്പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ...''-എന്നായിരുന്നു കോർപറേഷനിലെ കത്ത് വിവാദത്തിനെതിരെ ജെബി മേത്തറുടെ പരാമർശം.

മഹിള കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ജെബി മേത്തർ ആര്യയെ അധിക്ഷേപിച്ചത്. ''കട്ടപ്പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ'' എന്ന് പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് മേത്തർ പ്രതിഷേധത്തിന് എത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു.

ആര്യരാജേന്ദ്രന്റെ ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയുടെ വീട് കോഴിക്കോട് ജില്ലയിലാണ്. അതാണ് കോഴിക്കോട് എന്ന് പരാമർശിച്ചത് എന്നായിരുന്നു വിവാദം. അതേസമയം, ഇതിൽ അധിക്ഷേപകരമായ പരാമർശം ഒന്നുമില്ലെന്നായിരുന്നു മേത്തറുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Letter controversy: Arya Rajendran lawyer sent notice to Jebi Mather
Next Story