Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം കലക്ടറേറ്റില്‍ കത്തുവഴി ബോംബ് ഭീഷണി

text_fields
bookmark_border
കൊല്ലം കലക്ടറേറ്റില്‍ കത്തുവഴി ബോംബ് ഭീഷണി
cancel

കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ കത്തുവഴി ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചക്ക് 12.15നാണ് ഏഴിടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം കലക്ടറുടെ പേരില്‍ തപാല്‍മാര്‍ഗം എത്തിയത്. ഏഴിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അവ ഉച്ചക്ക് 2.20നും 2.21നും ഇടയില്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

ഉടൻ പൊലീസും അഗ്നിരക്ഷ സേനയും ബോംബ് സ്‌ക്വാഡും എത്തുകയും കലക്ടറേറ്റിലെ ഉദ്യോഗസ്ഥരെയും വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെയും പുറത്തേക്ക് മാറ്റിയ ശേഷം പരിശോധന ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12.15 മുതല്‍ മൂന്നര വരെ കലക്ടറേറ്റില്‍നിന്നുള്ള വിവിധ സേവനങ്ങൾ മുടങ്ങി. മുമ്പും സമാന രീതിയില്‍ കലക്ടറേറ്റിൽ കത്തുകള്‍ എത്തിയിരുന്നു.

കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസില്‍നിന്നാണ് കത്ത് രജിസ്റ്റര്‍ ചെയ്ത് അയച്ചിട്ടുള്ളത്. ചന്ദനത്തോപ്പ് സ്വദേശിയായ ഒരാളുടെ പേരാണ് ഇതിലുള്ളത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Letter bomb threat at Kollam Collectorate
Next Story