Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ജാമ്യാപേക്ഷയിൽ കോടതി...

'ജാമ്യാപേക്ഷയിൽ കോടതി വിധി വരട്ടെ, രാഹുലിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കും' - രമേശ് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel
camera_alt

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടികള്‍ സമാനതകളില്ലാത്തതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വന്നതിന് ശേഷം കൂടുതല്‍ കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുലിനെതിരായ കോൺഗ്രസിന്‍റെ നടപടി മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്തതാണ്. രാഹുലിന്റെ വ്യക്തിപരമായ വിഷയങ്ങളില്‍ പോലും പാര്‍ട്ടി തീരുമാനമെടുത്തു. സി.പി.എമ്മിനകത്ത് ഇത്തരത്തിലുള്ള കേസ് വരുമ്പോള്‍ നടപടിയെടുക്കുന്നതിന് പകരം പ്രമോഷന്‍ നല്‍കുകയാണ് ചെയ്തത്. കോടതിയുടെ വിധി വരുന്നത് പ്രകാരം പാര്‍ട്ടി കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

സി.പി.എമ്മിനകത്തും ഇത്തരം ആരോപണങ്ങള്‍ നേരിട്ടവരുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ല. നടപടിയെടുക്കുന്നതിന് പകരം പ്രമോഷന്‍ നല്‍കുകയാണ് ചെയ്യാറുള്ളത്. കേസ് കോടതിയില്‍ നില്‍ക്കുകയാണെന്നും ഉചിതമായ തീരുമാനം കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാഹുലിനെതിരെ കോൺഗ്രസ് നേതൃത്വം കടുത്ത നടപടിയെടുക്കുമെന്ന് സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായിയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'സസ്പെൻഷൻ എന്നത് തെറ്റുതിരുത്താനുള്ള മാർഗമായിട്ടാണ് കോൺഗ്രസ് പാർട്ടി ഇതുവരെ അനുവർത്തിച്ച് പോന്നിട്ടുള്ളതെങ്കിലും ഇനി അതിന് ഒരു സ്കോപ്പില്ലാത്ത സാഹചര്യത്തിൽ ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. നാടൻ ഭാഷയിൽ പറഞ്ഞാൽ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. ഞങ്ങളെ സംബന്ധിച്ച് പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞു. പിന്നെ ഞങ്ങൾക്കതിൽ ഒരു ഉത്തരവാദിത്തവുമില്ല.' കെ. മുരളീധരൻ പറഞ്ഞു.

'പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതിലുചാടനല്ല. ഇനി ചല നേതാക്കന്മാർ എന്നൊന്നുമില്ല. പുകഞ്ഞ കൊള്ളി പുറത്ത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. പാർട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കണം എന്നാണ് പാർട്ടിയുടെ നിലപാട്. അതിനെതിരെ ആരു നീങ്ങിയാലും നടപടി ഉണ്ടാകും. കെ.പി.സി.സി പ്രസിഡന്‍റുമായി സംസാരിച്ചിട്ടുണ്ട്' കെ. മുരളീധരൻ പറഞ്ഞു.

എന്താണ് പ്രസിഡന്‍റ് പറഞ്ഞതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് പ്രവർത്തിയിലൂടെ വരുമെന്നും അദ്ദേഹം മറുപടി നൽകി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ എം.എൽ.എക്കെതിരെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. രാഹുലിന് രക്ഷപ്പെടാൻ കാർ നൽകിയ സിനിമ നടിയെ വിളിച്ച് എസ്.ഐ.ടി വിവരങ്ങൾ തേടി. എം.​എ​ൽ.​എ പാ​ല​ക്കാ​ട്ടു​നി​ന്ന് മു​ങ്ങി​യ ചു​വ​ന്ന പോ​ളോ കാ​ർ സി​നി​മാ​ന​ടി​യു​ടേ​തു​ത​ന്നെ​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സ്ഥി​രീ​ക​രി​ച്ചിരുന്നു. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്നായിരുന്നു നടിയോട് ചോദിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് മറുപടി നൽകിയിട്ടുണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് രാ​ഹു​ലി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ന​ടി​യു​ടേ​താ​ണ് ചു​വ​ന്ന കാ​റെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ബംഗളുരുവിലാണ് നടി ഉള്ളതെന്നാണ് സൂചന. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട്ടി​ലു​ള്ള രാ​ഹു​ലി​ന്‍റെ ഫ്ലാ​റ്റി​ലെ കെ​യ​ർ​ടേ​ക്ക​റു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി.ചു​വ​ന്ന പോ​ളോ കാ​ർ ര​ണ്ടാ​ഴ്ച​യാ​യി ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന​താ​യും വ്യാ​ഴാ​ഴ്ച​ക്കു​ശേ​ഷം കാ​ർ ഫ്ലാ​റ്റി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും കെ​യ​ർ​ടേ​ക്ക​ർ മൊ​ഴി ന​ൽ​കി.

ചു​വ​ന്ന കാ​ർ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. ര​ക്ഷ​പ്പെ​ടാ​ൻ നേ​താ​വ് സ​ഹാ​യി​ച്ചോ​യെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കും.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നേ​രെ പോ​യ​ത് പൊ​ള്ളാ​ച്ചി​യി​ലേ​ക്കെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ക​ട​ന്നു. നിലവിൽ എം.​എ​ൽ.​എ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി പൊ​ലീ​സി​ന് തെ​ളി​വ് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.രാ​ഹു​ലി​നൊ​പ്പം കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ജോ​ബി ജോ​സ​ഫു​മു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്. അ​ദ്ദേ​ഹം ഫോ​ണു​ക​ളും സി​മ്മു​ക​ളും മാ​റ്റി മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും എ​സ്‌.​ഐ.​ടി​ക്ക് വി​വ​രം ല​ഭി​ച്ചു.

പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ വാദം അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഹരജി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaRahul Mamkootathilkppcc
News Summary - 'Let the court decide on the bail application, we will take strict action against Rahul' - Ramesh Chennithala
Next Story