Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിന്തൽമണ്ണ മണ്ണാർമല...

പെരിന്തൽമണ്ണ മണ്ണാർമല ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യം സി.സി.ടി.വിയിൽ

text_fields
bookmark_border
പെരിന്തൽമണ്ണ മണ്ണാർമല ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യം സി.സി.ടി.വിയിൽ
cancel

പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്​ച രാത്രി 11.45ന്​ റോഡ്​ മുറിച്ചു കടന്ന്​ പുലി മലമുകളിലേക്ക്​ കയറിപ്പോകുന്ന ദൃശ്യമാണ്​ പതിഞ്ഞത്.

മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമല മാട് റോഡിലാണ് പുലിയിറങ്ങിയത്. ദിവസേന നൂറുകണക്കിന്​ വാഹനങ്ങളാണ്​ രാപകൽ ഭേദമന്യേ കടന്നുപോകുന്നത്​. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടിയുടെയും പെരിന്തൽമണ്ണ നഗരസഭ അതിർത്തിപ്രദേശമായ മാട്​ റോഡ്​ പ്രദേശത്തിനും ഇടയിൽ മലയടിവാരത്ത് വീടുകൾക്ക് സമീപമാണ് പുലിയുടെ സാന്നിധ്യം.

നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന്​ രാത്രിയും ഇതേ പ്രദേശത്ത്​ പുലിയിറങ്ങിയിരുന്നു. അന്നും ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തുടർന്ന്​, പുലിയുടെ സാന്നിധ്യമുണ്ടായ രണ്ട്​ പ്രദേശങ്ങളിൽ കെണികൾ സ്​ഥാപിച്ചെങ്കിലും പുലി വീണില്ല. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനം വകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerinthalmannaLeopardWild Animals
News Summary - Leopards once again enter populated areas in Mannarmalai
Next Story