വിട്ടുമുറ്റത്തെ കാറിലിരുന്ന പൂച്ചയെ പുലി പിടിച്ചു
text_fieldsപുനലൂർ: ഉറുകുന്നിൽ വീട്ടുമുറ്റത്തെ കാറിനു മുകളിലിരുന്ന വളർത്തുപൂച്ചയെ പുലി പിടിച്ചു. ഉറുകുന്ന് നേതാജി ആലുംതടത്തിൽ വീട്ടിൽ ജി. ബാബുവിന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്തോടെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ ലൈറ്റിട്ട് നോക്കിയപ്പോൾ എന്തോ ജീവി ഓടിപ്പോകുന്നതായി കണ്ടു. അടുത്ത വീട്ടിലെ സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു.
തെന്മല വനം അധികൃതരെത്തി പ്രദേശത്ത് പരിശോധന നടത്തി. പുലിയെ കണ്ടെത്താൻ പലയിടത്തായി കാമറ സ്ഥാപിച്ചു. പുലിയെ കണ്ടതോടെ വീട്ടുകാരും പ്രദേശവാസികളും ആശങ്കയിലാണ്. മേഖലയിൽനിന്ന് അടുത്തിടെയായി വളർത്തു നായ്ക്കളെയും മറ്റും കാണാതാകുന്ന സംഭവങ്ങൾ പതിവായിരുന്നു.
കഴിഞ്ഞമാസം തെന്മല പത്തേക്കറിൽ പുലിയിറങ്ങി ആടിനെ കൊന്നു. ദേശീയപാതയിൽ പത്തേക്കറിൽ ബൈക്ക് യാത്രികനായ ബിനു പുലിയുടെ മുന്നിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

