Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാറ്റൂരിൽ കേബിളിൽ...

മലയാറ്റൂരിൽ കേബിളിൽ കുടുങ്ങി പുള്ളിപ്പുലി ചത്തു

text_fields
bookmark_border
മലയാറ്റൂരിൽ കേബിളിൽ കുടുങ്ങി പുള്ളിപ്പുലി ചത്തു
cancel

കാലടി: മലയാറ്റൂർ കണ്ണിമംഗലത്ത് സ്വകാര്യ വ്യകതിയുടെ പറമ്പിലെ കേബിളിൽ കുടുങ്ങി പുള്ളിപ്പുലി ചത്തു. ബുധനാഴ്ച രാത്രിയാണ് 10 വയസ്സുള്ള പുലി കണ്ണിമംഗലം ദേവീക്ഷേത്രത്തിന്​ സമീപം വനാതിർത്തിയോട് ചേർന്ന ആൾത്താമസമില്ലാത്ത പറമ്പിൽ കേബിളിൽ കുടുങ്ങിയത്. കാട്ടുപന്നി അടക്കം വന്യമൃഗശല്യം കുറക്കാൻ സ്​ഥാപിച്ചതാണ്​ കേബിൾ. നടുവട്ടം സ്വദേശികളായ റഫീഖ്​, ജോൺ എന്നിവരുടെ ഉടമസ്​ഥതയിലുള്ള റബർ തോട്ടമാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്​ഥർ പറഞ്ഞു. 

വ്യാഴാഴ്ച പുലർച്ച ഉച്ചത്തിലുള്ള മുരൾച്ച കേട്ട പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്​ഥരും പൊലീസും സ്​ഥലത്തെത്തി. ഇരുചക്രവാഹനത്തിൽ ഉപയോഗിക്കുന്ന ക്ലച്ച് കേബിൾ പുലിയുടെ ദേഹത്ത് ചുറ്റിവരിഞ്ഞ നിലയിലായിരുന്നു. സംഭവമറിഞ്ഞ് ആളുകളും തടിച്ചുകൂടി. കുടുക്കിൽനിന്ന്​ രക്ഷപ്പെട്ടാൽ ആക്രമണ സ്വഭാവം കാണിക്കുമെന്നതിനാൽ പൊലീസ്​ ആൾക്കൂട്ടത്തെ നിയ​ന്ത്രിച്ചു. തൃശൂരിൽനിന്ന്​ വെറ്ററിനറി ഡോക്ടറെത്തി മയക്കുവെടി​െവച്ചതിനുശേഷം കൂട്ടിലാക്കി കോടനാട് റെസ്​ക്യുഹോമിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കേബിൾ മുറുകിയതിനാലും നിർജലീകരണം മൂലവും പുലി ചാവുകയായിരുന്നുവെന്ന്​ വെറ്ററിനറി ഡോക്ടർ പറഞ്ഞു. 

കോടനാട് റെസ്​ക്യുഹോമിൽ എത്തിച്ച്​ പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു. കണ്ണിമംഗലത്ത്​ കൊണ്ടുവന്ന് വിദഗ്ധ സംഘത്തി​​െൻറ നേതൃത്വത്തിൽ പോസ്​റ്റ്​മോർട്ടം നടത്തി. തുടർന്ന് ഉൾവനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചു. കോടനാട് ഡി.എഫ്.ഒ എ. രഞ്ജൻ, മലയാറ്റൂർ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ ടി.എസ്​. സേവ്യർ, അസി. ഫോറസ്​റ്റ്​ കൺസർവേറ്റർമാരായ അയ്യപ്പൻ, എസ്​. വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടി സ്വീകരിച്ചത്. കുറച്ച് ദിവസമായി കണ്ണിമംഗലത്തും സമീപപ്രദേശമായ സ​​െൻറ്​ മാർട്ടിൻ നഗറിലും പുലി ശല്യം രൂക്ഷമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLeopardmalayalam newskaladi
News Summary - leopard- kerala news
Next Story