ആൾപാർപ്പില്ലാത്ത വീട്ടിൽ പുള്ളിപ്പുലി; മയക്കുവെടി വച്ച് പിടികൂടി
text_fields1. ശ്രീമധുര ചേമുണ്ടിയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കുടുങ്ങിയ പുള്ളിപ്പുലി, 2. വീട്ടിനകത്ത് കുടുങ്ങിയ പുലിയെ പുറത്ത് വരാനാവാത്ത വിധം വാതിൽ അടച്ച് കാവൽ നിൽക്കുന്ന വനപാലകരും പൊലീസും
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ ചേമുണ്ഡിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ പുള്ളിപ്പുലി. ചേമുണ്ഡി കുന്നേൽ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ വീട്ടിലാണ് പുലിയെ കണ്ടത്. അയൽപക്കത്തെ തോട്ടത്തിൽ ജോലി ചെയ്യാനെത്തിയ ഉടുമ്പൻ എന്ന മണിയാണ് പുലിയെ വീട്ടിനകത്ത് കണ്ട് ഭയന്ന് ഓടിയത്. വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ഉള്ളിൽ കയറിയതായിരുന്നു. അപ്പോഴാണ് മുരൾച്ച കേട്ട് നോക്കിയപ്പോൾ കട്ടിലിനടിയിൽ പുലിയെ കണ്ടത്.പുറത്തേക്കോടി വാതിൽ അടച്ച് സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സമീപവാസികൾ ഓടിയെത്തി വനപാലകർക്കും മറ്റും വിവരം നൽകി.
വനപാലകരും,റവന്യൂ,പൊലീസ് അധികൃതരും പഞ്ചായത്ത് പ്രസിഡന്റ് സുനിലിന്റെ നേതൃത്വത്തിൽ നാട്ടുകാരുമെത്തി പുലി രക്ഷപെടാനാവാത്തവിധം വാതിൽ പലക വെച്ച് അടിച്ച് ഉറപ്പ് വരുത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മയക്കു വെടിവെക്കാൻ തെങ്കു മറാഡയിൽ നിന്ന് വെറ്റിനറി ഡോക്ടർ എത്താൻ കാത്തിയിരിക്കുകയാണിപ്പോൾ. സെബാസ്റ്റ്യന്റെ മകൻ തങ്കച്ചന്റെ കൂടെയാണ് ചിന്നമ്മ താമസിക്കുന്നത്.
ഇത് കാരണം കഴിഞ്ഞ ആറ് വർഷത്തോളമായി വീട്ടിൽ ആൾതാമസം ഇല്ല. എപ്പോഴാണ് പുലി കയറി കൂടിയതെന്ന് സ്ഥിരീകരിക്കാനിതുവരെ കഴിഞ്ഞിട്ടില്ല. മയക്കുവെടി വച്ച് രാത്രിയോടെ പുലിയെ പിടികൂടി. ഡി.എഫ് ഒ വെങ്കിടേഷ് പ്രഭു, ആർ.ഡി.ഒ സെന്തിൽകുമാർ മറ്റ് വനപാലകരും പൊലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

