Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിയോ നീ എവിടെയാണ്?...

ലിയോ നീ എവിടെയാണ്? ആദിത്യ കാത്തിരിക്കുന്നു

text_fields
bookmark_border
ലിയോ നീ എവിടെയാണ്? ആദിത്യ കാത്തിരിക്കുന്നു
cancel
camera_alt

പൂച്ചയുമായി ആദിത്യ

Listen to this Article

ത​ല​ശ്ശേ​രി: സി​നി​മ നി​ർ​മാ​താ​വും കോ​ൺ​ട്രാ​ക്ട​റു​മാ​യ പു​ന്നോ​ൽ താ​ഴെ​വ​യ​ൽ ആ​ദി​ത്യ​യി​ൽ ടി.​എം. പ്ര​ദീ​പ​ന്റെ മ​ക​ൾ ആ​ദി​ത്യ ആ​കെ സ​ങ്ക​ട​ത്തി​ലാ​ണ്. വീ​ട്ടി​ൽ ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന പൂ​ച്ച​യെ കാ​ണാ​താ​യ​ത് മു​ത​ൽ അ​വ​ൾ​ക്ക് ഊ​ണും ഉ​റ​ക്ക​വു​മി​ല്ല. പൂ​ച്ച വേ​ഗം തി​രി​കെ​യെ​ത്ത​ട്ടെ എ​ന്ന് ഉ​ള്ളു​രു​കി പ്രാ​ർ​ഥ​ന​യി​ൽ ക​ഴി​യു​ക​യാ​ണ് ആ​ദി​ത്യ. ലി​യോ​യെ​ന്ന പേ​ർ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട പൂ​ച്ച ആ​ദി​ത്യ​യു​ടെ വീ​ട്ടി​ലെ ഒ​രം​ഗം മാ​ത്ര​മാ​യി​രു​ന്നി​ല്ല, അ​വ​ളു​ടെ ക​ളി​ക്കൂ​ട്ടു​കാ​രി കൂ​ടി​യാ​യി​രു​ന്നു.

മേ​യ്‌ 11 മു​ത​ലാ​ണ് വീ​ട്ടി​ൽ​നി​ന്ന് പൂ​ച്ച​യെ കാ​ണാ​താ​യ​ത്. അ​റി​യാ​വു​ന്ന​വ​രോ​ടൊ​ക്കെ പൂ​ച്ച​യെ​ക്കു​റി​ച്ച് തി​ര​ക്കി. നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

ഒ​ന്ന​ര വ​ർ​ഷ​മാ​യി ആ​ദി​ത്യ​യു​ടെ നി​ഴ​ലാ​യി​രു​ന്നു ഈ ​പൂ​ച്ച. ഒ​ന്ന് നീ​ട്ടി വി​ളി​ച്ചാ​ൽ ലി​യോ ആ​ദി​ത്യ​യു​ടെ അ​രി​കി​ൽ ഓ​ടി​യെ​ത്തും. ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ലി​യോ പ്ര​ദീ​പ​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ അ​രു​മ​യാ​യ മ​ഞ്ഞ​ക​ല​ർ​ന്ന ത​വി​ട്ടു നി​റ​ത്തി​ലു​ള്ള​താ​ണ് പൂ​ച്ച. കാ​ണാ​താ​യ​ത് മു​ത​ൽ പ്ര​ദീ​പ​നും കു​ടും​ബ​വും അ​യ​ൽ​വാ​സി​ക​ളും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. പൂ​ച്ച​യെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന്റെ സ​ഹാ​യ​വും കു​ടും​ബം തേ​ടി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ പൂ​ച്ച​യെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യു​ള്ള വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. തി​ക​ച്ചും വ്യ​ത്യ​സ്ത നി​റ​മു​ള്ള ഈ ​പൂ​ച്ച ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. പൂ​ച്ച​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ ആ​ദി​ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന. ഫോ​ൺ: 9846239860, 9961936071.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing cat
News Summary - Leo where are you? Aditya is waiting
Next Story