Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാംസ്​കാരിക,...

സാംസ്​കാരിക, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ നിയമസഭാസമിതി

text_fields
bookmark_border
സാംസ്​കാരിക, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ നിയമസഭാസമിതി
cancel

തി​രു​വ​ന​ന്ത​പു​രം: സാം​സ്​​കാ​രി​ക, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ ന​ട​പ​ടി​ക​ളി​ൽ ക​ടു​ത്ത അ ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച്​ ​േമാ​ൻ​സ് ​ജോ​സ​ഫ്​ അ​ധ്യ​ക്ഷ​നാ​യ നി​യ​മ​സ​ഭാ​സ​മി​തി. നി​യ​മ​സ​ഭ​യി​ൽ സ ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ലാ​ണ്​ വ​കു​പ്പു​ക​ളു​ടെ നി​രു​ത്ത​ര​വാ​ദി​ത്ത​മാ​യ ന​ട​പ​ടി​ക​ളെ രൂ ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. സാം​സ്​​കാ​രി​ക വ​കു​പ്പി​​​​​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്​ സ​മി​തി ഏ​െ​റ അ​ തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച​ത്. നി​യ​മ​സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​മ​നു​സ​രി​ച്ച്​ വ​കു​പ്പു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന എ​സ്.​ആ​ർ.​ഒ​ക​ൾ, വി​ജ്​​ഞാ​പ​ന​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക, ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്നി​വ നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്​ വെ​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ഇ​ക്കാ​ര്യ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്​​ച​യാ​ണ്​ സാം​സ്​​കാ​രി​ക കാ​ര്യ വ​കു​പ്പ്​ വ​രു​ത്തി​യ​തെ​ന്ന്​ സ​മി​തി​യു​ടെ അ​ഞ്ചാം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ അ​ധി​ക​വി​വ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​റു​പ​ടി ന​ൽ​കു​ന്ന​തി​ലും നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ്​ വ​കു​പ്പ്​ സ്വീ​ക​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട്​ വൈ​കി​യ​തി​ലു​ള്ള കാ​ല​താ​മ​സ പ​ത്രി​ക ല​ഭ്യ​മാ​ക്കാ​ൻ​പോ​ലും സാം​സ്​​കാ​രി​ക വ​കു​പ്പി​ന്​ വ​ർ​ഷ​ങ്ങ​ൾ​ത​ന്നെ വേ​ണ്ടി​വ​രു​ന്നു. സാം​സ്​​കാ​രി​ക വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്ന്​ സ​മി​തി വി​ശ​ദീ​ക​ര​ണം തേ​ടും. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടു​ക​ൾ അ​ത​തു​വ​ർ​ഷം ത​യാ​റാ​ക്കാ​തെ പ​ല സ്ഥാ​പ​ന​ങ്ങ​ളും കു​റെ വ​ർ​ഷ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ ഒ​രു​മി​ച്ച്​ ത​യാ​റാ​ക്കി സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. സ​ർ​ക്കാ​റി​​​​​െൻറ സ​ഹാ​യം കൈ​പ്പ​റ്റു​ന്ന, സാം​സ്​​കാ​രി​ക വ​കു​പ്പി​​​​​െൻറ നി​യ​​ന്ത്ര​ണ​ത്തി​ലു​ള്ള മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം ല​ഭി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യം സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​രം സ​മി​തി​ക്ക്​ ഉ​ട​ൻ ന​ൽ​ക​ണം.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ജ്​​ഞാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വാ​ർ​ഷി​ക, ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ തു​ട​ങ്ങ​യ​വ നി​യ​മ​സ​ഭ​യു​ടെ ച​ട്ട​ങ്ങ​ളി​ൽ നി​ഷ്​​ക​ർ​ഷി​ച്ച കാ​ല​പ​രി​ധി​ക​ൾ​ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത​തി​ലും സ​മി​തി ക​ടു​ത്ത അ​സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി. നി​യ​മ​സ​ഭ​ക്ക്​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​​​​​െൻറ ഗൗ​ര​വം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​ൻ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി ശി​പാ​ർ​ശ ചെ​യ്യു​ന്നു.

കൃ​ത്യ​മാ​യി ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ത്ത സാം​സ്​​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ

1. അ​ഞ്ച്​ ജ​വ​ഹ​ർ ബാ​ല​ഭ​വ​നു​ക​ൾ
2. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി
3. ശ്രീ​നാ​രാ​യ​ണ ഇ​ൻ​റ​ർ നാ​ഷ​ന​ൽ സ്​​റ്റ​ഡി സ​െൻറർ
4. ബു​ക്ക്​ മാ​ർ​ക്ക​റ്റി​ങ്​ സൊ​സൈ​റ്റി
5. മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി
6. സം​സ്ഥാ​ന​ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂട്ട്​
7. ഭാ​ഷ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്
8. കേ​ര​ള സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ്​
9. മ​ല​യാ​ളം മി​ഷ​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslegislative committeehigh education department
News Summary - legislative committee against cultural, high educationdepartments -kerala news
Next Story