Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ സമ്മേളനം ഇന്ന്​...

നിയമസഭ സമ്മേളനം ഇന്ന്​ അവസാനിപ്പിച്ചേക്കും

text_fields
bookmark_border
നിയമസഭ സമ്മേളനം ഇന്ന്​ അവസാനിപ്പിച്ചേക്കും
cancel
Listen to this Article

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്തംഭനം തുടരുന്ന സാഹചര്യത്തിൽ നിയമസഭ സമ്മേളനം വ്യാഴാഴ്ചയോടെ അവസാനിപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമ്മേളനമാണ്​ ഒരു ദിവസം നേരത്തേ അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്​.

വെള്ളിയാഴ്ച പാസാക്കാൻ നിശ്ചയിച്ചിരുന്ന ആറ്​ ബില്ലുകളുൾപ്പെടെ വ്യാഴാഴ്ച പരിഗണിച്ച് സമ്മേളനം​ ഗില്ലറ്റിൻ ​ചെയ്ത്​ പിരിയാനാണ്​ സാധ്യത. ഡൽഹിയിൽ പോയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സഭയിലുണ്ടാകില്ല.

പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം സർക്കാറിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽകൂടിയാണ്​ സമ്മേളനം നേരത്തേ പിരിയാൻ​ ആലോചിക്കുന്നത്​. വ്യാഴാഴ്ചയും ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങാനാണ്​ പ്രതിപക്ഷ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legislative assemblyLatest NewsKerala
News Summary - Legislative Assembly session may end today
Next Story