Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓർഡിനൻസുകൾക്ക്​ പകരം...

ഓർഡിനൻസുകൾക്ക്​ പകരം നിയമഭേദഗതി; നാല്​ ബില്ലുകൾ സബ്​ജക്​ട്​ കമ്മിറ്റിക്ക്

text_fields
bookmark_border
kerala assembly
cancel

തി​രു​വ​ന​ന്ത​പു​രം: ഒാ​ർ​ഡി​ന​ൻ​സു​ക​ൾ​ നി​യ​മ​മാ​ക്കു​ന്ന​തി​നു​ള്ള നാ​ല്​ ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട്ടു. കേ​ര​ള തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഭേ​ദ​ഗ​തി ബി​ൽ, പ​ഞ്ചാ​യ​ത്തീ​രാ​ജ്​ ഭേ​ദ​ഗ​തി ബി​ൽ, ന​ഗ​ര-​ഗ്രാ​മാ​സൂ​ത്ര​ണ ഭേ​ദ​ഗ​തി ബി​ൽ, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ​യാ​ണ്​ ച​ർ​ച്ച​ക്കു​ശേ​ഷം സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട്ട​ത്. തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ൻ​ഷ​നും സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​വും വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ്​ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബി​ൽ.

2005ലെ ​തൊ​ഴി​ലു​റ​പ്പ് നി​യ​മം അ​നു​സ​രി​ച്ചു​ള്ള തൊ​ഴി​ലാ​ളി​ക​ളും അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു​കീ​ഴി​ൽ വ​രു​ന്നവരും ബി​ല്ലി​െൻറ പ​രി​ധി​യി​ൽ വ​രും. തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച 18 വ​യ​സ്സുള്ളവ​രും 55 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​മാ​യവർക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത് അം​ഗ​ത്വം നേ​ടാം. 60 വ​യ​സ്സ്​ വ​രെ അം​ശാ​ദാ​യം അ​ട​ച്ച​വ​രും 60 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ​തു​മാ​യ അം​ഗ​ങ്ങ​ൾ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കും. വ​നി​ത അം​ഗ​ങ്ങ​ള്‍ക്കും പെ​ണ്‍മ​ക്ക​ള്‍ക്കും വി​വാ​ഹ​, പ​ഠ​ന​ സാ​മ്പ​ത്തി​ക സ​ഹാ​യത്തിനു​പു​റ​മെ പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ളും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. അം​ഗ​മാ​യി ചേ​രു​ന്ന ഒ​ാരോ തൊ​ഴി​ലാ​ളി​യും പ്ര​തി​മാ​സം 50 രൂ​പ അം​ശാ​ദാ​യ​ം ന​ൽ​ക​ണം.

തു​ക കു​റ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നെ​ങ്കി​ലും ആ​നു​പാ​തി​ക സം​ഖ്യ സ​ർ​ക്കാ​ർ അ​ട​ക്കു​ന്ന​തി​നാ​ൽ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ വകുപ്പ്​ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ക്ഷേ​മ​നി​ധി​യു​ടെ പേ​ര്​ ബി​ൽ നി​യ​മ​മാ​കു​േ​മ്പാ​ൾ ആ​ലോ​ചി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​യം സാ​ക്ഷ്യ​പ​ത്രം ഉ​ൾ​പ്പെ​ടെ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​ഞ്ചു​ദി​വ​സ​ത്തി​നകം കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന​താ​ണ്​ പ​ഞ്ചാ​യ​ത്തീ​രാ​ജ് ഭേ​ദ​ഗ​തി ബി​ൽ. 2021 ഫെ​ബ്രു​വ​രി​യി​ൽ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ന് പ​ക​ര​മു​ള്ള​താ​ണി​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യു​ടെ അ​നു​വാ​ദം കൂ​ടാ​തെ കെ​ട്ടി​ട നി​ർ​മാ​ണ​മോ പു​ന​ർ​നി​ർ​മാ​ണ​മോ ആ​രം​ഭി​ക്ക​രു​തെ​ന്ന് ബി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ്വ​യം സാ​ക്ഷ്യ​പ​ത്രം സ​ഹി​തം കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ച്ചാ​ൽ അ​ഞ്ച്​ ദി​വ​സ​ത്തി​ന​കം കൈ​പ്പ​റ്റ്​ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം. കൈ​പ്പ​റ്റ്​ സാ​ക്ഷ്യ​പ​ത്രം കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റാ​യി ക​ണ​ക്കാ​ക്കാം. വ്യ​വ​സ്ഥ​ ലം​ഘി​ച്ചാ​ൽ പി​ഴ ന​ൽ​കേ​ണ്ടി​വ​രും. കു​റ​ഞ്ഞ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​ത​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് ല​ഭി​ക്കാ​നു​ള്ള കാ​ല​യ​ള​വ് 30ൽ​നി​ന്ന്​ 15 ദി​വ​സ​മാ​ക്കാ​നും ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വാ​ർ​ഡ്​​വി​ഭ​ജ​നം ന​ട​ത്തു​ക​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത 2020ലെ ​ഭേ​ദ​ഗ​തി ഒ​ഴി​വാ​ക്കി, മു​ൻ​രീ​തി നി​ല​നി​ർ​ത്താ​ൻ ഇ​തു​സം​ബ​ന്ധി​ച്ച ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ്​ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ ന​ട​പ​ടി​ക്കും ത​പാ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തി​നും സാ​ധു​ത ന​ൽ​കി​യു​ള്ള ഭേ​ദ​ഗ​തി​യും ഉ​ൾ​പ്പെ​ടു​ത്തി.

ജ​ന​സം​ഖ്യ ഒ​രു ല​ക്ഷം ക​വി​ഞ്ഞ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ എ​ണ്ണം ഓ​രോ​ന്നു​വീ​തം വ​ർ​ധി​പ്പി​ച്ച 2020ലെ ​മു​നി​സി​പ്പാ​ലി​റ്റി ഭേ​ദ​ഗ​തി ആ​ക്ടി​ന്​ മു​മ്പു​ള്ള​ വ്യ​വ​സ്ഥ നി​ല​നി​ർ​ത്താ​നു​ള്ള കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ദേ​ഭ​ഗ​തി ബി​ല്ലാ​ണ്​ മ​റ്റൊ​ന്ന്. 2018 ലെ ​പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് അ​തി​ജീ​വ​ന​ക്ഷ​മ​ത കൂ​ടി​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും ന​ഗ​ര​വ​ത്​​ക​ര​ണ​വും സാ​ധ്യ​മാ​ക​ൽ​ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ്​ ന​ഗ​ര-​ഗ്രാ​മാ​സൂ​ത്ര​ണ ഭേ​ദ​ഗ​തി ബി​ൽ. സം​സ്ഥാ​ന ന​ഗ​ര-​ഗ്രാ​മാ​സൂ​ത്ര​ണ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും 18 അം​ഗ​ങ്ങ​ളും ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​കും.

Show Full Article
TAGS:ordinance 
News Summary - Legislation to replace ordinances; Four Bills to the Subject Committee
Next Story