Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേറ്റിവിറ്റി കാർഡിന്​...

നേറ്റിവിറ്റി കാർഡിന്​ നിയമപ്രാബല്യം: ബില്ല്​ 24ന്​ നിയമസഭയിൽ

text_fields
bookmark_border
നേറ്റിവിറ്റി കാർഡിന്​ നിയമപ്രാബല്യം: ബില്ല്​ 24ന്​ നിയമസഭയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്കും ആ​ധി​കാ​രി​ക രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന, കേ​ര​ളീ​യ​നെ​ന്ന്​ തെ​ളി​യി​ക്കു​ന്ന നേ​റ്റി​വി​റ്റി കാ​ര്‍ഡി​ന് നി​യ​മ പ്രാ​ബ​ല്യം ന​ല്‍കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. നേ​റ്റി​വി​റ്റി കാ​ര്‍ഡി​ന് നി​യ​മ പി​ന്‍ബ​ലം ന​ല്‍കു​ന്ന ബി​ല്‍ അ​ടു​ത്ത 24ന് ​നി​യ​മ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക് എ​ത്തും. ക​ര​ട്​ ബി​ല്ലി​ന്​ ബു​ധ​നാ​​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തേ ദി​വ​സം ത​ന്നെ സ​ബ്​​ജ​ക്ട്​ ക​മ്മി​റ്റി ചേ​ർ​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്തി വീ​ണ്ടും സ​ഭ​യി​ലെ​ത്തി​ച്ച്​ അ​തി​വേ​ഗ​ത്തി​ൽ പാ​സാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യം. ഇ​തി​ന്‍റെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പൗ​ര​ത്വ രേ​ഖ​ക​ള്‍ കേ​ന്ദ്രം ക​ര്‍ശ​ന​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ എ​ല്ലാ കേ​ര​ളീ​യ​ര്‍ക്കും നേ​റ്റി​വി​റ്റി കാ​ര്‍ഡ് ന​ല്‍കു​ന്ന​ത്. ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന, സ്ഥി​ര​താ​മ​സം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള നേ​റ്റി​വി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ് നി​ല​വി​ൽ റ​വ​ന്യൂ വ​കു​പ്പ് ന​ൽ​കു​ന്ന​ത്. ഇ​തി​ന് പ​ക​ര​മാ​ണ് നി​യ​മ​പ്രാ​ബ​ല്യ​മു​ള്ള സ്ഥി​രം നേ​റ്റി​വി​റ്റി കാ​ര്‍ഡെ​ന്ന് ബി​ല്ലി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

റേ​ഷ​ന്‍ കാ​ര്‍ഡ്, ചി​കി​ത്സ ആ​വ​ശ്യം തു​ട​ങ്ങി വി​ലാ​സം തെ​ളി​യി​ക്കാ​നു​ള്ള നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​യാ​യി കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​നാ​കും.

ഒ​രാ​ളു​ടെ അ​ച്ഛ​നോ അ​മ്മ​യോ കേ​ര​ളീ​യ​രാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് കാ​ര്‍ഡ് അ​നു​വ​ദി​ക്കു​ന്ന​ത്. ‘നേ​റ്റീ​വ്’ എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ജ​നി​ച്ച് വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ക്കാ​ത്ത​വ​രോ, ത​ങ്ങ​ളു​ടെ പൂ​ര്‍വി​ക​രി​ല്‍ ഒ​രാ​ള്‍ കേ​ര​ള​ത്തി​ല്‍ ജ​നി​ച്ച​വ​രും വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ക്കാ​ത്ത​വ​രും ആ​യി​രി​ക്ക​ണം. വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​ര്‍ക്ക് നേ​റ്റി​വി​റ്റി കാ​ര്‍ഡി​ന് അ​ര്‍ഹ​ത​യി​ല്ല. നേ​റ്റി​വി​റ്റി കാ​ര്‍ഡ് ല​ഭി​ച്ച ശേ​ഷം വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ന്ന പ​ക്ഷം കാ​ര്‍ഡ് അ​സാ​ധു​വാ​കും. തൊ​ഴി​ല്‍, ജീ​വ​നോ​പാ​ധി തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലോ മാ​താ​പി​താ​ക്ക​ളോ പൂ​ര്‍വി​ക​രോ കേ​ര​ള​ത്തി​നു പു​റ​ത്താ​യി​രി​ക്കു​മ്പോ​ള്‍ അ​വി​ടെ ജ​നി​ച്ച​വ​രെ​യും (വി​ദേ​ശ പൗ​ര​ത്വം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ) നേ​റ്റീ​വ് ആ​യി ക​ണ​ക്കാ​ക്കും.

കാ​ര്‍ഡ് അ​നു​വ​ദി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ഹ​സി​ൽ​ദാ​റാ​ണ്. എ​ന്നാ​ല്‍ നേ​റ്റി​വി​റ്റി കാ​ര്‍ഡ് ര​ജി​സ്റ്റ​ര്‍ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Legal validity for Nativity Card: Bill to be presented in the Assembly on the 24th
Next Story