Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമത്തിന്റെ പേരിൽ വ്യാജവാർത്ത: നിയമനടപടി സ്വീകരിക്കും

text_fields
bookmark_border
മാധ്യമത്തിന്റെ പേരിൽ വ്യാജവാർത്ത: നിയമനടപടി സ്വീകരിക്കും
cancel

കോഴിക്കോട്: ‘മാധ്യമ’ത്തി​ന്റെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ‘മാധ്യമം’ മാനേജ്മെന്റ് അറിയിച്ചു. മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ ചേർത്താണ് വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘എസ്.ഡി.പി.ഐ ബന്ധം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയാകും, എസ്.ഡി.പി.ഐ പിന്തുണ ലീഗ് അണികളിൽ പോലും ആശയക്കുഴപ്പം സൃഷ്ടിച്ചു -സാദിഖലി ശിഹാബ് തങ്ങൾ’ എന്നാണ് വ്യാജപോസ്റ്ററിലുള്ളത്. ‘മാധ്യമം’ ഇങ്ങനെ ഒരുവാർത്തയോ പോസ്റ്ററോ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരം വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നിയമനടപടി ക്ഷണിച്ചുവരുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Legal action will be taken against Fake news
Next Story